Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു; അതീവ ദുഃഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്; ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖ:കരമാണ്; വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം: ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ചെന്നിത്തല

ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു; അതീവ ദുഃഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്; ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖ:കരമാണ്; വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം: ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖ:കരമാണെന്ന് ചെന്നിത്തല പറഞ്ഞു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല നിലപാട് വിശദീകരിച്ചത്.

ചെന്നിത്തലയുടെ പോസറ്റിന്റെ പൂർണ്ണ രൂപം

ഇന്ന് നമ്മുടെ കേരളം പിറന്നിട്ട് 63 വർഷമായിരിക്കുന്നു. അതീവ ദുഃഖ:കരമായ ഒരു സംഭവത്തെ കുറിച്ച് കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ജീവതത്തിലെ പ്രതിബന്ധങ്ങളോട് പോരാടി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ പ്രിയപ്പെട്ട ബിനീഷ് ബാസ്റ്റിന് നേരിടേണ്ടി വന്ന ദുരനുഭവം ദുഃഖ:കരമാണ്. വിവേചനത്തിന്റെ ചങ്ങലകൾ ഇല്ലാത്തതാവട്ടെ നാളത്തെ കേരളം

അതിനിടെ പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ രംഗത്ത് വന്നിരുന്നു. കോളേജിന്റെ യൂണിയൻ ഉദ്ഘാടനച്ചടങ്ങിൽ ജാതീയ അധിക്ഷേപം നടന്നിട്ടില്ലെന്ന് ടി. ബി ഗുലാസ് പറഞ്ഞു. ബിനീഷിനെ ചടങ്ങിലേക്ക് വിളിച്ച കാര്യം അറിഞ്ഞിട്ടില്ല. പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് പൊലീസിനെ വിളിക്കാൻ തുനിഞ്ഞതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ബിനീഷ് ബാസ്റ്റിനെ വേദിയിൽ കയറ്റായതിരുന്നതിന് ക്ഷമ ചോദിച്ചെന്ന് പാലക്കാട് മെഡിക്കൽ കോളജ് യൂണിയൻ ചെയർമാൻ വൈഷ്ണവ് പറഞ്ഞു .അനിൽ രാധാകൃഷ്ണമേനോൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ബിനീഷിനോട് വേദിയിലിരിക്കരുതെന്ന് പറഞ്ഞത്. ഇതിൽ ജാതീയ വിവേചനം ഉള്ളതായി തോന്നിയില്ല. അനിൽ രാധാകൃഷ്ണമേനോന് അത്തരം ലക്ഷ്യമുണ്ടായിരുന്നെങ്കിൽ വേദിയിൽ കയറ്റുമായിരുന്നില്ലെന്നും വൈഷ്ണവ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP