Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തി; അട്ടിമറി ശ്രമങ്ങളെ ഹൈക്കോടതി തകർത്തതോടെ പിണറായി സ്ഥാനം ഒഴിയണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തി; അട്ടിമറി ശ്രമങ്ങളെ ഹൈക്കോടതി തകർത്തതോടെ പിണറായി സ്ഥാനം ഒഴിയണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗൂഢാലോചന നടത്തിയെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് അന്വേഷണം നടന്നത് എന്നും ചെന്നിത്തല പറഞ്ഞു. കേസിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളെ ഹൈക്കോടതി തകർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം ഇനി അധികാരത്തിൽ തുടരാതെ സ്ഥാനമൊഴിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കേസന്വേഷണത്തിൽ കോടതി തന്നെ സംശയം പ്രകടിപ്പിക്കുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത അസാധാരമമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഭരണകക്ഷി തന്നെ കൊലപാതകം ആസൂത്രണം ചെയ്യുകയും ഭരണകൂടം കൊലപാതകികൾക്ക് സംരക്ഷണം നൽകുകയും ചെയ്താൽ ജനങ്ങൾക്ക് എങ്ങനെ നിർഭയമായി ജീവിക്കാനാവും? നിയമവാഴ്ച എങ്ങനെ നടപ്പാവും? കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുക വഴി മുഖ്യമന്ത്രി കൊടുംകുറ്റമാണ് ചെയ്തിരിക്കുന്നത്. ഒന്നാംപ്രതിയുടെ മൊഴി വേദവാക്യമായി അന്വേഷണസംഘം സ്വീകരിച്ചു എന്നും ഈ കുറ്റപത്രം വച്ച് മുന്നോട്ട് പോയാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വ്യക്തമാക്കിയാണ് കോടതി കുറ്റപത്രം റദ്ദാക്കിയത്.

പ്രതികൾക്ക് വേണ്ടി പ്രതികൾ നടത്തിയ അന്വേഷണമാണിത്. അതാണ് കോടതി തകർത്തത്. കൊലപാതകത്തിൽ ഗൂഢാലോചന നടന്നത് പോലെ കേസ് അട്ടിമറിക്കുന്നതിനും ഗൂഢാലോചന നടന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇനി ഈ വിധിയന്മേൽ അപ്പീൽ പോകാനാണ് നീക്കമെങ്കിൽ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP