Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവം; സിപിഎം ഏരിയ കമ്മിറ്റി അംഗമായ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവം; സിപിഎം ഏരിയ കമ്മിറ്റി അംഗമായ പ്രതിക്കെതിരെ പോക്സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

മലപ്പുറം: എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെയും കുടുംബത്തെയും ചെന്നിത്തല ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംഭവത്തിൽ സിപിഐ.എം ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എടപ്പാൾ സ്വദേശി രാഘവനാണ് പൊലീസിന്റെ പിടിയിലായത്.

പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വട്ടങ്കുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു രാഘവൻ. ഇന്ന് രാവിലെയോടെയാണ് മലപ്പുറം എടപ്പാളിൽ പത്ത് വയസുകാരിക്ക് ക്രൂര മർദ്ദനമേറ്റ സംഭവം പുറത്ത് വരുന്നത്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ നാടോടി ബാലികക്കാണ് മർദ്ദനമേറ്റത്. കുട്ടിയുടെ നെറ്റിയിൽ മുറിവുണ്ട്.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. മർദ്ദിച്ചത് പ്രദേശവാസിയാണെന്നായിരുന്നു പെൺകുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ വർഷങ്ങളായി പൊന്നാനിയിൽ താമസിക്കുകയാണ്.സംഭവത്തിൽ ബാലവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP