Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഡിവൈ.എസ്‌പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

ഫസൽ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഡിവൈ.എസ്‌പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : തലശ്ശേരി ഫസൽ വധക്കേസിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ അന്വേഷണം സിപിഎമ്മിന്റെ ഉന്നതരിലേയ്ക്ക് എത്തിയപ്പോൾ കേസ് അന്വേഷണം അവസാനിപ്പിക്കാൻ നേരിട്ട് ആവശ്യപ്പെട്ടു എന്നും കേസിൽ നിർണ്ണായ വിവരം നൽകിയ രണ്ടുപേരെ കൊന്നതാണെന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്‌പി. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്മേൽ കേസ് എടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംഭവം നടക്കുമ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അന്വേഷണം ഉന്നതരിലേയ്ക്ക് എത്തിയപ്പോൾ കേസന്വേഷണം അവസാനിപ്പിക്കാൻ നേരിട്ട് ആവശ്യപ്പെട്ടു എന്ന അതീവഗൗരവതരമായ വെളിപ്പെടുത്തലാണ് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയരിക്കുന്നത്. മാത്രമല്ല, ഫസൽ കേസിൽ നിർണായ വിവരം നൽകിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാരശിനിൻ എന്നിവരുടെ ദുരൂഹമരണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്.

ഇവർ രണ്ടുപേരെയും കൊലപ്പെടുത്തിയ ശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയിൽകെട്ടിവെച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. അതീവ ഗൗരവതരമായ ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP