Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു കാപട്യം കാട്ടരുത്; തെറ്റുതിരുത്തൽ രേഖയിൽ ആഡംബരവും ധൂർത്തും ഒഴിവാക്കണമെന്നു താക്കീതു ചെയ്ത സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം പഞ്ചനക്ഷത്ര ഹോട്ടലിൽ ചേരുന്നതിനെ വിമർശിച്ച് ചെന്നിത്തല

ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു കാപട്യം കാട്ടരുത്; തെറ്റുതിരുത്തൽ രേഖയിൽ ആഡംബരവും ധൂർത്തും ഒഴിവാക്കണമെന്നു താക്കീതു ചെയ്ത സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം പഞ്ചനക്ഷത്ര ഹോട്ടലിൽ ചേരുന്നതിനെ വിമർശിച്ച് ചെന്നിത്തല

തിരുവനന്തപുരം: തെറ്റുതിരുത്തൽ രേഖയിൽ ആഡംബരവും ധൂർത്തും ഒഴിവാക്കണമെന്നു താക്കീതു ചെയ്ത സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തിൽ ചേരുന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹോട്ടലിൽ വ്യക്തിപരമായി സമ്മേളനം നടത്തുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും ഫേസ്‌ബുക്കിലെ കുറിപ്പിൽ ചെന്നിത്തല കൂട്ടിച്ചേർത്തു.

96 അംഗങ്ങളുള്ള കേന്ദ്ര കമ്മറ്റി യോഗം എന്തു കൊണ്ട് 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്ന എകെജി സെന്ററും അവിടെയുള്ള എസി ഹാളും ഒഴിവാക്കി പഞ്ചനക്ഷത്ര ഹോട്ടലിൽ ചേരുന്നു എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ചോദ്യം.

ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന് സിപിഐ(എം) ഓർമിക്കണമെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്:

സിപിഎമ്മിനെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇന്ന് രാവിലെ ദേശാഭിമാനി വായിച്ചപ്പോഴാണ് മനസിലായത് . തിരുവനന്തപുരത്ത് ആദ്യമായി ചേരുന്ന കേന്ദ്രകമ്മിറ്റിയോഗത്തിനു വേദിയായി തെരെഞ്ഞെടുത്തത് പഞ്ചനക്ഷത്ര ഹോട്ടൽ ആയ ഹൈസിന്ത് ആണ്.ഇക്കാര്യം ഇന്ന് ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിച്ചു അറിയിച്ചു. പോളിറ്റ്ബ്യുറോ യോഗം ചേരുന്നത് എകെജി സെന്റർ ഹാളിൽ ആണെങ്കിലും കേന്ദ്രകമ്മിറ്റിയോഗ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുൾ എയർകണ്ടീഷൻ ഹോട്ടൽ ആണ്. 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്ന എകെജി സെന്ററും അവിടെയുള്ള എസി ഹാളും ഒഴിവാക്കിയാണ് പഞ്ചനക്ഷത്ര ഹോട്ടൽ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. ഹോട്ടലിൽ സമ്മേളനം നടത്തുന്നതിൽ വ്യക്തിപരമായി എതിർപ്പില്ല. എന്നാൽ സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖ പരിശോധിച്ചാൽ ഉടനീളം കാണുന്നത് ധൂർത്തും ആഡംബരവും ഒഴിവാക്കണം എന്ന താക്കീത് ആണ്. താഴെത്തട്ടിൽ ഇറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം എന്ന് സംഘടനയ്ക്ക് മാതൃക കാട്ടേണ്ട പരമോന്നത കമ്മറ്റിയാണ് ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത്. ലാളിത്യം, പാലോറ മാതയുടെ പശു എന്നൊക്കെ പറഞ്ഞു പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞു കാപട്യം കാട്ടരുത് ..ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട് എന്ന് സിപിഎമ്മിന് ഓർമ വേണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP