Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിമാൻഡ് പ്രതിയുടെ മരണം; ഉത്തരവാദികളായ ഉദ്യേഗസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജയിൽ വകുപ്പിന് കീഴിലുള്ള തൃശുരിലെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പളിക്കലയിൽ റിമാൻഡ് പ്രതി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ജയിൽ ഉദ്യേഗസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്്്്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കഞ്ചാവ് വിറ്റുവെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ഷെമീറിനെയും ഭാര്യയെയും കഴിഞ്ഞ സെപ്റ്റംബർ 30 നാണ് തൃശൂരിൽ വച്ച് അറസ്റ്റ് ചെയ്തത്.

റിമാൻഡ് ചെയ്യപ്പെട്ട ഷെമിറിനെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചതിന്റെ പിറ്റേന്ന് മരിക്കുകയായിരുന്നു. നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാർ ഷെമീറിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന് ഷെമീറിന്റെ ഭാര്യയും കൂട്ട പ്രതികളും മൊഴി നൽകിയിട്ടുണ്ട്. തലക്കുള്ള ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

എന്നാൽ ഇതിന് ഉത്തരവാദികളായ ജയിൽ ജീവനക്കാരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് ഇതിന് ഉത്തരവാദികളായിവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP