Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ വ്യവസായിയുടെ മകളുടെ വിവാഹ സത്കാരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് മാനസിക രോഗിയെന്ന നിലപാടിൽ പൊലീസ്; കാറുകൾ അടിച്ചു തകർത്തതിന് പിന്നിൽ ഗൂഡാലചോനയെന്ന് കെ.പി.പി. അബ്ദുൾ ഫത്താഹ്; ചെങ്ങളായി ചേരേമൂലയിൽ വിവാഹസൽക്കാരം നടക്കുന്ന പ്രവാസിയുടെ വീട്ടിലെ അക്രമത്തിൽ വിവാദം പുകയുമ്പോൾ

ഖത്തറിലെ വ്യവസായിയുടെ മകളുടെ വിവാഹ സത്കാരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് മാനസിക രോഗിയെന്ന നിലപാടിൽ പൊലീസ്; കാറുകൾ അടിച്ചു തകർത്തതിന് പിന്നിൽ ഗൂഡാലചോനയെന്ന് കെ.പി.പി. അബ്ദുൾ ഫത്താഹ്; ചെങ്ങളായി ചേരേമൂലയിൽ വിവാഹസൽക്കാരം നടക്കുന്ന പ്രവാസിയുടെ വീട്ടിലെ അക്രമത്തിൽ വിവാദം പുകയുമ്പോൾ

സ്വന്തം ലേഖകൻ

ശ്രീകണ്ഠപുരം: ചെങ്ങളായി ചേരേമൂലയിൽ വിവാഹസൽക്കാരം നടക്കുന്ന പ്രവാസിയുടെ വീട്ടിൽ അക്രമത്തിന് പിന്നിൽ ഗൂഢാലോചനകളൊന്നുമില്ലെന്ന് പൊലീസ്. അതേസമയം, അക്രമത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നും വീട്ടുകാർ പരാതിപ്പെട്ടു. സംഭവം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സംഭവം വിവാദമാകുകയാണ്.

വീട്ടിലുണ്ടായിരുന്ന അഞ്ച് കാറുകൾ അടിച്ചുതകർത്തു. ഖത്തറിലെ ബിസിനസുകാരനും ചെങ്ങളായി ചേരേമൂല സ്വദേശിയുമായ കെ.പി.പി. അബ്ദുൾ ഫത്താഹിന്റെ വീട്ടിലാണ് ചൊവാഴ്ച പുലർച്ചെ രണ്ടോടെ അക്രമം നടന്നത്. കഴിഞ്ഞദിവസം ഫത്താഹിന്റെ രണ്ട് മക്കളുടെ വിവാഹം നടന്നിരുന്നു. ഇതിന്റെ സൽക്കാരപാർട്ടി ചൊവ്വാഴ്ച നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു. വീട്ടുകാർ ഉറങ്ങിയെങ്കിലും ഭക്ഷണം തയ്യാറാക്കുന്നവർ മുറ്റത്തുണ്ടായിരുന്നു. പുലർച്ചെ രണ്ടിന് മുറ്റത്ത് നിർത്തിയിട്ട അഞ്ച് കാറുകൾ ഇരുമ്പുവടികൊണ്ട് അടിച്ചുതകർക്കുകയായിരുന്നു.

വീടിനുനേരേ കല്ലേറുമുണ്ടായി. കാറുകളുടെ മുഴുവൻ ചില്ലുകളും തകർന്നു. ഭക്ഷണമുണ്ടാക്കുന്നവരും മറ്റും ബഹളംകേട്ട് നോക്കുമ്പോൾ അക്രമി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ഇയാളെ പിടികൂടി. വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ എസ്‌ഐ. എംപി.ഷാജി ശ്രീകണ്ഠപുരം കായിമ്പച്ചേരി സ്വദേശിയായ ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഇയാൾ മനോവിഭ്രാന്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചശേഷം കണ്ണൂർ ആശീർവാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുടമയുടെയും ബന്ധുക്കളുടെയും വണ്ടികളാണ് തകർത്തത്. പിടിയിലായ ആൾക്ക് മാനസിക രോഗമില്ലെന്നാണ് വീട്ടുടമയും മറ്റും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP