Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെവിന്റെ കൊലപാതകത്തിൽ തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യന്റെ അകമ്പടി വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റത് കരിങ്കൊടി കാണിച്ച പ്രവർത്തകന് ; പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു; വാഹനം ബോധപൂർവം തങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറ്റിയെന്ന് പ്രവർത്തകർ

കെവിന്റെ കൊലപാതകത്തിൽ തലസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യന്റെ അകമ്പടി വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്; പരിക്കേറ്റത് കരിങ്കൊടി കാണിച്ച പ്രവർത്തകന് ; പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു; വാഹനം ബോധപൂർവം തങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറ്റിയെന്ന് പ്രവർത്തകർ

തിരുവനന്തപുരം: കോട്ടയത്ത് ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയ നവവരൻ കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.

ഉച്ചയോടെ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച ശേഷം സെക്രട്ടേറിയറ്റിൽ നിന്നും പുറത്തേക്ക് വരുന്നതിനിടെ അഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് ഒരു പ്രവർത്തകന് പരിക്കേറ്റു. ഇയാൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കരിങ്കൊടി കാണിച്ച മൂന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം നിറുത്താതെ പോയതിലും പ്രതിഷേധിച്ച് വീണ്ടും പ്രവർത്തകർ സംഘടിച്ചെത്തി കന്റോൺമെന്റ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.

മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. പിന്നീട് കൂടുതൽ പൊലീസെത്തി ഇവരെ നീക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ബോധപൂർവം തങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP