Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നു; ചെക്ക്-ഇൻ സമയം മൂന്നുമണിക്കൂറാക്കി ഉയർത്തി; നെടുമ്പാശേരി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്ക് പുതിയ ക്രമീകരണം

സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നു; ചെക്ക്-ഇൻ സമയം മൂന്നുമണിക്കൂറാക്കി ഉയർത്തി; നെടുമ്പാശേരി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്ക് പുതിയ ക്രമീകരണം

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറാക്കി ഉയർത്തി. ചൊവ്വാഴ്ച മുതൽ വിമാന പുറപ്പെടൽ സമയത്തിനു മൂന്നു മണിക്കൂർ മുമ്പ് ആഭ്യന്തര യാത്രക്കാർക്കു ചെക്ക് ഇൻ ചെയ്യാം. സുരക്ഷാ ക്രമീകരണങ്ങൾ, യാത്രക്കാരുടെ തിരക്ക് എന്നിവ കണക്കിലെടുത്താണു ചെക്ക്-ഇൻ സമയം വർധിപ്പിച്ചത്.

നിലവിൽ ആഭ്യന്തര ചെക്ക്-ഇൻ കൗണ്ടറുകൾ വിമാന പുറപ്പെടൽ സമയത്തിനു രണ്ടു മണിക്കൂർ മുമ്പാണു പ്രവർത്തനം ആരംഭിക്കുന്നത്. ഇതിലും നേരത്തെ എത്തുന്നവരെ സിഐഎസ്എഫ് ചെക്ക്-ഇൻ മേഖലയിലേക്കു കടത്തിവിടാറില്ല. തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തലത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരമാണു സുരക്ഷാ പരിശോധന അതീവ കർശനമാക്കിയത്.

സുരക്ഷാ പരിശോധനയ്ക്കു കൂടുതൽ സമയമെടുക്കുന്നതിനാൽ സുരക്ഷാ പരിശോധനാ ഹാളിൽ വൻ തിരക്ക് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണു ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ എയർലൈനുകൾക്കു നിർദ്ദേശം നൽകിയത്.

രാജ്യാന്തര യാത്രക്കാരുടെ ചെക്ക്-ഇൻ സമയം മൂന്നു മണിക്കൂറായി തന്നെ തുടരും. കൊച്ചി വിമാനത്താവളത്തിൽനിന്നു പ്രതിദിനം മുപ്പതിനായിരത്തോളം പേരാണു യാത്ര ചെയ്യുന്നതെന്നാണു സിയാലിന്റെ കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP