Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ വെച്ച് പ്രണയം, നാട്ടിലെത്തി ലിവിങ് ടുഗെദറും; വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച 26കാരൻ മുപ്പത് ലക്ഷവും തട്ടിയെടുത്തെന്ന് പരാതി

ഗൾഫിൽ വെച്ച് പ്രണയം, നാട്ടിലെത്തി ലിവിങ് ടുഗെദറും; വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച 26കാരൻ മുപ്പത് ലക്ഷവും തട്ടിയെടുത്തെന്ന് പരാതി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോഴിക്കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി യുവാവ് പീഡിപ്പിക്കുകയും മുപ്പത് ലക്ഷം രൂപ തട്ടി എടുത്തതായും പരാതി. ഏഴോം മൂലയിലെ മർസൂക്കി(26)ന് എതിരെയാണ് യുവതി പഴയങ്ങാടി പൊലീസിൽ പരാതി നൽകിയത്. പീഡനത്തിനും വഞ്ചനകുറ്റത്തിനും പൊലീസ് കേസെടുത്തു.

ഗൾഫിൽ വെച്ച് പരിചയപ്പെട്ട ഇരുവരും കഴിഞ്ഞവർഷമാണ് നാട്ടിലെത്തി യുവാവിന്റെ സ്ഥലമായ ഏഴോത്ത് വാടക വീട്ടിൽ താമസമാക്കിയത്. വയനാട്ടിലെ ഹോട്ടൽ മുറിയിൽ വെച്ചും വാടക വീട്ടിൽ വെച്ചും പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കൂടാതെ തവണകളായി മുപ്പത് ലക്ഷം രൂപ തന്നിൽ നിന്ന് വാങ്ങിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP