Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

സവാള അരിയുമ്പോൾ കണ്ണ് നീറാതെ വീട്ടമ്മമാർ; വിപണിയിലെ വിലകുറഞ്ഞ സവാളയ്ക്ക് വേണ്ടത്ര ഇഫക്ട് ഇല്ല; ഓണ വിപണിയിലെത്തിയത് വികാരമില്ലാത്ത സവാളകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സവാള അരിയുമ്പോൾ കണ്ണ് നിറഞ്ഞ് കരഞ്ഞിരുന്ന കാലം കഴിഞ്ഞുയ ഇപ്പോൾ വിപണിയിലുള്ളത് വികാരമില്ലാത്ത സവാളകൾ. വിപണിയുള്ള വിലകുറഞ്ഞ സവാളകൾ അരിഞ്ഞാൽ പഴയ പോലെ കണ്ണ് നിറയില്ല. വേണ്ടത്ര ഇഫ്ക്ട് ഇല്ലെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. 

ഇതിന്റെ കാരണങ്ങളെക്കുറിച്ചു പഠനം നടത്തിയിട്ടില്ലെന്നു വെള്ളായണി കാർഷിക കോളജിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയിലെ വിദഗ്ദ്ധർ പറയുന്നു.

ഓണക്കാലത്ത് 5 കിലോ വരെ സവാള 100 രൂപയ്ക്ക് വഴിയോരങ്ങളിൽ വിറ്റിരുന്നു. ഇവയിൽ പലതിനും നിറവ്യത്യാസം കണ്ടിരുന്നു. ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതികൾ ലഭിച്ചിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

ഉള്ളി മുറിക്കുമ്പോൾ ഉള്ളിലെ പാളികളിൽ നിന്നും അലിനാസസ് എന്ന എൻസൈം പുറത്തു വരും. ഇവ അമിനോ ആസിഡ് സൾഫോക്‌സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർഥമാണ് അന്തരീക്ഷ വായുവിൽ ലയിച്ചു കണ്ണിനു നീറ്റൽ ഉണ്ടാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചാല മാർക്കറ്റിൽ ഇന്നലെ സവാള കിലോയ്ക്ക് 32 രൂപയായിരുന്നു മൊത്ത വില. ഓണക്കാലത്ത് കിലോയ്ക്ക് 2022 രൂപയായിരുന്നു.മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് സവാള എത്തുന്നത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP