Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

19 വർഷം മുൻപു നടന്ന വൃക്ക തട്ടിപ്പ് കേസിൽ പുതിയ കുറ്റപത്രം സമർപിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; ക്രൈംബ്രാഞ്ച് നീക്കം മുൻ കുറ്റപത്രം കോടതി തള്ളിയതിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 19 വർഷം മുൻപു നടന്ന വൃക്ക തട്ടിപ്പ് കേസിൽ പുതിയ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്.ആദ്യ കുറ്റപത്രം കോടതി മടക്കിയതിനെ തുടർന്നാണ് പുതിയ തീരുമാനം. കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് 2001-02 കാലത്തു നടന്ന തട്ടിപ്പിൽ 4 പേരെ പ്രതികളാക്കി 2017ൽ കോഴിക്കോട് മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, ഓരോ പ്രതിയുടെയും പേരിൽ പ്രത്യേകം കുറ്റപത്രം നൽകണമെന്നു നിർദ്ദേശിച്ചു കോടതി ഇതു മടക്കി.

ഒരു കുറ്റപത്രം ഈയാഴ്ചയും മറ്റുള്ളവ 2 മാസത്തിനകവും നൽകും.കോട്ടയം സ്വദേശി റെജി നാരായണൻ (സജീവൻ), തൃശൂർ സ്വദേശി ദിനേശ്കുമാർ (വിശ്വൻ), ഇടുക്കി പൂമാല മേത്തൊട്ടി ജോർജ്, ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി മോഹനൻ എന്നിവരെ ഒന്നു മുതൽ നാലു വരെ പ്രതികളാക്കിയാണു കുറ്റപത്രം സമർപ്പിച്ചിരുന്നത്. വൃക്ക നൽകിയ മോഹനൻ തുക സംബന്ധിച്ച തർക്കത്തെത്തുടർന്ന് പരാതിപ്പെട്ടതോടെയാണ് മറ്റ് ഇടപാടുകളും പുറത്തുവന്നത്. അറസ്റ്റിലായ 4 പേരും പിന്നീട് ജാമ്യത്തിലിറങ്ങി.

2.5 ലക്ഷം രൂപ വരെ ഈടാക്കിയാണു വൃക്ക ആവശ്യക്കാർക്കു കൈമാറിയത്. വൃക്ക നൽകിയവർക്ക് 60,000 രൂപ മാത്രം നൽകി, ബാക്കി തുക റെജിയും ജോർജും ഉൾപ്പെടുന്ന ഇടനിലക്കാർ തട്ടിയെടുത്തതായാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. വ്യാജരേഖ നിർമ്മിച്ചുനൽകിയ കുറ്റമാണു ദിനേശ്കുമാറിനെതിരെയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP