Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രമുഖ അവതാരക ശ്രീജ നായർ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്; അപകടനില തരണംചെയ്തതായി സുഹൃത്ത് ഫേസ്‌ബുക്കിൽ; തമാശയ്ക്കുവേണ്ടിയുള്ള നാടകമെന്നും ആരോപണം

പ്രമുഖ അവതാരക ശ്രീജ നായർ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്; അപകടനില തരണംചെയ്തതായി സുഹൃത്ത് ഫേസ്‌ബുക്കിൽ; തമാശയ്ക്കുവേണ്ടിയുള്ള നാടകമെന്നും ആരോപണം

തിരുവനന്തപുരം: ചാനൽ അവതാരകയും പ്രോഗ്രാം പ്രൊഡ്യൂസറും സാമൂഹ്യപ്രവർത്തകയുമായ ശ്രീജ നായർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീജ. അതേസമയം, ശ്രീജയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അപകടനില തരണംചെയ്തതായും സുഹൃത്ത് ജിജിമോൾ ശ്രീജയുടെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകളൊന്നും വിശ്വസനീയമല്ലെന്നും ഫേസ്‌ബുക്ക് സ്റ്റാറ്റസിൽ ജിജിമോൾ കുറിക്കുന്നു. എന്നാൽ ശ്രീജയുടെ കുടുംബമോ അടുത്ത വൃത്തങ്ങളോ ഈ വാർത്ത നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശ്രീജയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിൽ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനൊരു നീണ്ട ഉറക്കത്തിലേക്ക് പോകുന്നു എന്ന് ഒരാഴ്ച മുമ്പ് ഫേസ്‌ബുക്കിൽ ശ്രീജ പോസ്റ്റ് ചെയ്തിരുന്നു.

ഒരു പോസ്റ്റിൽ 'ഇതെന്റെ ഒരു ആത്മഹത്യ കുറിപ്പായി ആരും കണക്കാക്കേണ്ട.. എന്നാൽ അങ്ങനെ ആയിക്കൂടാ എന്നും ഇല്ല' എന്നും ശ്രീജ കുറിച്ചു. എന്നാൽ ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ ജന്മത്തിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്‌തെന്നും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചില്ലെന്നും ഫേസ്‌ബുക്കിൽ ശ്രീജ കുറിച്ചിരുന്നു.

ഇതെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചു. എന്നാൽ ഇക്കാര്യത്തിൽ ശ്രീജയുടെ കുടുംബാംഗങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രീജയുടെ ഫോൺ നമ്പരിൽ വിളിച്ചപ്പോഴും ബെല്ലടിച്ചതല്ലാതെ ആരും ഫോൺ എടുത്തിരുന്നില്ല. ഒടുവിലാണ് സുഹൃത്ത് ശ്രീജയുടെ ഫേസ്‌ബുക്ക് പേജിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. വാർത്തയ്ക്ക് വേണ്ടത്ര സ്ഥിരീകരണം ലഭിക്കാത്തതിനാലാണ് പ്രസിദ്ധീകരിക്കാൻ ഞങ്ങൾ വൈകിയത്.

വിവിധ ചാനലുകളിൽ അവതാരകയായിരുന്ന ശ്രീജ മറുനാടൻ മലയാളിയിൽ  മുമ്പ് കോളം എഴുതുകയും ചെയ്തിരുന്നു. ജയ് ഹിന്ദ് ചാനലിലെ മെഡിടോക്ക് എന്ന പരിപാടിയുടെ അവതാരകയായിരുന്നു. സമകാലിക വിഷയങ്ങളിലെല്ലാം ഫേസ്‌ബുക്കിലൂടെ പ്രതികരണം അറിയിക്കുന്ന ശ്രീജയ്ക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്‌സാണ് ഫേസ്‌ബുക്കിൽ ഉണ്ടായിരുന്നത്.

ജനോപകാരപ്രദമായി ഫേസ്‌ബുക്കിനെ വിനിയോഗിക്കുന്നതിൽ ശ്രദ്ധചെലുത്തിയിരുന്ന വ്യക്തിയാണ് ശ്രീജ. ധാരളം ജീവകാരുണ്യ പ്രവർത്തനങ്ങളും ഇവർ നടത്തുന്നുണ്ടായിരുന്നു. ഫേസ്‌ബുക്കിന്റെ സഹായത്തോടെ മറ്റുള്ളവരെ സഹായിക്കാൻ ഒരു ട്രസ്റ്റിനും ശ്രീജ രൂപംനൽകിയിരുന്നു.

എന്നാൽ, ദുസ്സൂചനകൾ നിറഞ്ഞ പോസ്റ്റുകളാണ് സമീപകാലത്തായി ശ്രീജ പോസ്റ്റ് ചെയ്തിരുന്നത്. ഇന്നലെ രാത്രി 8.30ന് വന്ന പോസ്റ്റിൽ ഇതാണ് എന്റെ അവസാന പോസ്റ്റ് എന്നും ശ്രീജ കുറിച്ചിരുന്നു. 'ഹൃദയം അതികഠിനമായ വേദനയിലാണെന്നും ജീവിതത്തിലും മരണത്തിലും തുണയായി ഇരിക്കണേമേ എന്നു പറഞ്ഞ് കന്യാമറിയത്തിന്റെ ചിത്രത്തിൽ ഇതെന്റെ അവസാന പോസ്റ്റ് എന്നും കുറിച്ചിരുന്നു. അതാണ്, ശ്രീജയുടെതായി പ്രത്യക്ഷപ്പെട്ട അവസാന പോസ്റ്റ്.

ആത്മഹത്യയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് 'ഞാൻ ശ്രീജയുടെ സുഹൃത്ത് ജിജിമോൾ' എന്ന പരിചയപ്പെടുത്തലുമായി പുതിയ പോസ്റ്റ് ശ്രീജയുടെ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം ഇടയ്ക്കിടെ പലതരം നമ്പറുകൾ ഇറക്കുന്ന ശ്രീജയുടെ മറ്റൊരു നമ്പരാകാം ഇതെന്ന പ്രചാരണവും ശക്തമാണ്. താൻ മരിച്ചാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാനുള്ള ഒരു തമാശയുടെ ഭാഗമായി ആയിരിക്കാം ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതും അപ്രത്യക്ഷം ആയതും എന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീജയ്ക്ക് അടുപ്പമുള്ള ഒരു ഓൺലൈൻ പത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി ഒരുക്കിയ നാടകം ആണ് എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ശ്രീജയോ കുടുംബാംഗങ്ങളോ വ്യക്തമാക്കാതെ ഇതുമായി ബന്ധപ്പെട്ട ദുരൂഹത മാറുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP