Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തച്ചങ്കരിക്ക് തീരദേശ സുരക്ഷാ സേനയുടെ ചുമതല; മനോജ് എബ്രഹാമിനും പത്മകുമാറിനും സ്ഥാനമാറ്റം; റേഞ്ച് ഐജിമാരുടെ സ്ഥാനമാറ്റവും നടപ്പാക്കി സർക്കാർ; എ വി ജോർജ് കോഴിക്കോട് സിറ്റി കമ്മിഷണർ; ബൽറാം ഉപാധ്യായ പുതിയ തൃശൂർ റേഞ്ച് ഐജി

തച്ചങ്കരിക്ക് തീരദേശ സുരക്ഷാ സേനയുടെ ചുമതല; മനോജ് എബ്രഹാമിനും പത്മകുമാറിനും സ്ഥാനമാറ്റം; റേഞ്ച് ഐജിമാരുടെ സ്ഥാനമാറ്റവും നടപ്പാക്കി സർക്കാർ; എ വി ജോർജ് കോഴിക്കോട് സിറ്റി കമ്മിഷണർ; ബൽറാം ഉപാധ്യായ പുതിയ തൃശൂർ റേഞ്ച് ഐജി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഉൾപ്പെടെ സ്ഥാനമാറ്റം വരുത്തിയാണ് പുതിയ അഴിച്ചുപണി. എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി, മനോജ് എബ്രഹാം എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ കോസ്റ്റൽ സെക്യൂരിറ്റി എ.ഡി.ജി.പിയായി നിയമിച്ചു. പകരം എ.ഡി.ജി.പി. കെ. പത്മകുമാറിനെ ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽ നിയമിച്ചു.

പൊതുതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തി കുറച്ചു കാലമായി നടത്തുന്ന സ്ഥാനമാറ്റങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ അഴിച്ചുപണി. ദക്ഷിണമേഖലാ എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. അനിൽകാന്ത് വിജിലൻസ് ഡയറക്ടറായി പോയ ഒഴിവിലാണു നിയമനം. ഷെയ്ഖ് ദർവേഷ് സാഹിബാണ് ഉത്തരമേഖല എഡിജിപി. രാജേഷ് ദിവാൻ വിരമിച്ചശേഷം ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു.

തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാറിനെ കണ്ണൂർ റേഞ്ചിലേക്കു മാറ്റി നിയമിച്ചു. ബൽറാം കുമാർ ഉപാദ്ധ്യായയാണ് പുതിയ തൃശൂർ റേഞ്ച് ഐജി. അശോക് യാദവാണ് തിരുവനന്തപുരം റേഞ്ച് ഐജി. സഞ്ജയ് കുമാർ ഗരുഡനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായും നിലവിലെ കമ്മീഷണർ സുരേന്ദ്രനെ കൊച്ചി കമ്മീഷണറായും നിയമിച്ചു.

എ.വി.ജോർജിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. പൊലീസ് ഘടനയിൽ മാറ്റം വരുത്താനുള്ള മന്ത്രിസഭാ തീരുമാനം കഴിഞ്ഞദിവസം പുറത്തുവന്നത് ചർച്ചയായിരുന്നു. ഇക്കാര്യത്തിൽ യോഗതീരുമാനം തൽക്കാലത്തേക്കു മരവിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന ചുമതല ഒരു എഡിജിപിയുടെ കീഴിലേക്ക് മാറ്റാനായിരുന്നു നേരത്തേയുള്ള തീരുമാനം. ഇക്കാര്യമാണ് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP