Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേനൽ ചൂട് കാഠിന്യത്തിലേക്ക് : അങ്കണവാടികളുടെ പ്രവർത്തന സമയം മാറ്റാൻ നിർദ്ദേശം നൽകി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ; ചൂട് വർധിച്ചതിന് പിന്നാലെ ചില അങ്കണവാടികൾ അടച്ചിടേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും റിപ്പോർട്ട്

വേനൽ ചൂട് കാഠിന്യത്തിലേക്ക് : അങ്കണവാടികളുടെ പ്രവർത്തന സമയം മാറ്റാൻ നിർദ്ദേശം നൽകി വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ; ചൂട് വർധിച്ചതിന് പിന്നാലെ ചില അങ്കണവാടികൾ അടച്ചിടേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വർധിക്കുന്നതിനാൽ അത്തരം പ്രദേശങ്ങളിലെ അങ്കണവാടികളുടെ പ്രവർത്തന സമയം മാറ്റാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഐ.എ.എസ്. നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവർത്തന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയോ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരേയോ ആക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അത്തരം അങ്കണവാടികൾ തീരുമാനിക്കുക. മറ്റ് സ്ഥലങ്ങളിലെ അങ്കണവാടികൾ കൃത്യമായി പ്രവർത്തിക്കുന്നതാണ്. വർധിച്ച ചൂട് കാരണം ചില അങ്കണവാടികൾ അടച്ചിടേണ്ട അവസ്ഥ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

അങ്കണവാടികൾ അടച്ചിട്ടാൽ കുട്ടികൾക്ക് നൽകേണ്ട പോഷകാഹാരങ്ങൾ കൃത്യമായി ലഭിക്കാതെ വരും. അതിനാലാണ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനമനുസരിച്ച് സമയക്രമം മാറ്റുവാൻ നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP