Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ കുറവു വന്ന മദ്യത്തിന്റെ പണം നൽകേണ്ടിവരിക ജീവനക്കാർ തന്നെ; കുറവ് വന്ന 59.06 ലക്ഷം രൂപ ഈടാക്കുക ഏഴ് ജീവനക്കാരിൽ നിന്നും വെയർഹൗസ് മാനേജരിൽ നിന്നും; ഭരണപക്ഷ സംഘടനയിലെ സജീവ അംഗമായ ജീവനക്കാരനും താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരും ക്രമക്കേടുകൾക്ക് കാരണം എന്ന് സൂചന

ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ കുറവു വന്ന മദ്യത്തിന്റെ പണം നൽകേണ്ടിവരിക ജീവനക്കാർ തന്നെ; കുറവ് വന്ന 59.06 ലക്ഷം രൂപ ഈടാക്കുക ഏഴ് ജീവനക്കാരിൽ നിന്നും വെയർഹൗസ് മാനേജരിൽ നിന്നും; ഭരണപക്ഷ സംഘടനയിലെ സജീവ അംഗമായ ജീവനക്കാരനും താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരും ക്രമക്കേടുകൾക്ക് കാരണം എന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശേരി: ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ കുറവു വന്ന മദ്യത്തിന്റെ വില ജീവനക്കാരിൽ നിന്നും ഈടാക്കും. കോർപറേഷന്റെ ചങ്ങനാശേരി ഔട്ട്ലെറ്റിൽ നിന്നു ലക്ഷങ്ങൾ വിലയുള്ള മദ്യം കാണാതായെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിൽ നിന്നു തുക ഈടാക്കാനാണ് നടപടി. സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ജീവനക്കാർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.

സ്റ്റോക്കിൽ 59.06 ലക്ഷം രൂപയുടെ മദ്യം കുറവുള്ളതായാണു ജില്ലാ ഓഡിറ്റ് ടീം കണ്ടെത്തിയത്. ഈ തുക 7 ജീവനക്കാരിൽ നിന്നും വെയർ ഹൗസ് മാനേജരിൽ നിന്നുമായി കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇവരിൽ ഷോപ് ഇൻ ചാർജ് ആയിരുന്ന ജീവനക്കാരൻ മരിച്ചതിനാൽ ഈ പണം എങ്ങനെ കണ്ടെത്തുമെന്ന് നിർദ്ദേശമില്ല.

2018 ഡിസംബർ 1 മുതൽ 2019 ജനുവരി 3 വരെയുള്ള സ്റ്റോക്കിൽ 53,21,973 രൂപയുടെയും ജനുവരി 4 മുതൽ മാർച്ച് 17 വരെയുള്ള കണക്കിൽ 5,84,584 രൂപയുടെയും കുറവുള്ളതായാണു കണ്ടെത്തിയത്. ലോഡിറക്കുമ്പോഴും മാറ്റിവയ്ക്കുമ്പോഴും കുപ്പികൾ പൊട്ടിയും മറ്റുമുണ്ടാകുന്ന സ്വാഭാവിക നഷ്ടം 1 ലക്ഷത്തിന് 50 രൂപ എന്ന് കണക്കാക്കി കുറവ് ചെയ്താണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്.

ഭരണപക്ഷ സംഘടനയിലെ അംഗമായിരുന്ന ജീവനക്കാരന്റെ വീഴ്ചയാണ് ക്രമക്കേടുകൾക്കു കാരണമെന്നും യഥാസമയം ഔട്ട്ലെറ്റിൽ ഓഡിറ്റ് നടത്താൻ കോർപറേഷൻ തയാറായില്ലെന്നും താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരുടെ അനാവശ്യ ഇടപെടലുണ്ടായെന്നും ജീവനക്കാർ വിശദീകരണം നൽകിയതായാണു സൂചന. എന്നാൽ ചങ്ങനാശേരി ഔട്ട്ലെറ്റിൽ സ്റ്റോക്കിൽ ഭീമമായ വ്യത്യാസം സംഭവിച്ചിട്ടും കൂടുതൽ അന്വേഷണം കോർപറേഷൻ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP