Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ന്യൂനമർദ്ദം ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

ന്യൂനമർദ്ദം ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറാമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. നാളെയോടെ ന്യുനമർദ്ദം ചുഴലിക്കാറ്റായേക്കും. ഇതിന്റെ ഫലമായി കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ മഴ കനത്തേക്കും. ഡിസംബർ രണ്ടിന് ശ്രീലങ്കൻ തീരം വഴി കന്യാകുമാരി കടന്ന് തമിഴ്‌നാട് തീരം തൊടും.

ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റും അതീതീവ്ര മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

ബുധനാഴ്ച ഇടുക്കിയിൽ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടുണ്ട്. അതേസമയം വ്യാഴാഴ്ച സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. ഡിസംബർ നാലിന് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഓറഞ്ച് അലർട്ടും കോട്ടയം എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP