Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202121Thursday

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളിൽ രണ്ട് പേർ കോഴിക്കോട്ട് പിടിയിൽ; മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളിൽ രണ്ട് പേർ കോഴിക്കോട്ട് പിടിയിൽ; മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽപ്പെട്ട് മഹിളാമന്ദിരത്തിലെത്തിയ കൽക്കത്ത സ്വദേശിയും സംരക്ഷിക്കാനാളില്ലാത്തതിനാൽ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ മറ്റ് രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. കൽക്കത്ത സ്വദേശിക്ക് 19 വയസും ബാക്കി രണ്ടുപേർക്കും 18 വയസുമാണ് പ്രായം.

തിങ്കളാഴ്ച പുലർച്ചെ മുന്ന് മണിക്ക് ശേഷം മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് ഇവർ പുറത്തെത്തിയത്. രണ്ടാം നിലയിലെ ഇരുമ്പുദണ്ഡിൽ സാരി ചുറ്റി അതിൽകൂടി താഴേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പുറത്ത് പോവുകയാണെന്നും ഇനി നോക്കേണ്ടെന്നും മുന്ന് യുവതികളും കത്തെഴുതിയും വെച്ചിരുന്നു

മഹിളാമന്ദിരം ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. മൂവരും നിരവധി തവണ പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മഹിളാമന്ദിരം ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചിരുന്നു. യുവതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. രക്ഷപെടാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP