Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ലോക്ക് ഡൗൺ അന്തരീക്ഷവും സംശുദ്ധമാക്കി; രാത്രി ഒമ്പതിന് ഒമ്പതു മിനുട്ട് നേരം ചക്കൂർച്ചിറ അമ്പലത്തിൽ നിന്ന് ഉയർന്നത് സ്നേഹദീപമേ മിഴിതുറക്കൂ എന്ന ഗാനം; പാട്ടു കേട്ടത് 10 കിലോമീറ്ററിനപ്പുറം വരെ; പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചക്കൂർച്ചിറയിലെ ശാന്തി നടപ്പാക്കിയത് വേറിട്ട വഴിയിലൂടെ

ലോക്ക് ഡൗൺ അന്തരീക്ഷവും സംശുദ്ധമാക്കി; രാത്രി ഒമ്പതിന് ഒമ്പതു മിനുട്ട് നേരം ചക്കൂർച്ചിറ അമ്പലത്തിൽ നിന്ന് ഉയർന്നത് സ്നേഹദീപമേ മിഴിതുറക്കൂ എന്ന ഗാനം; പാട്ടു കേട്ടത് 10 കിലോമീറ്ററിനപ്പുറം വരെ; പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചക്കൂർച്ചിറയിലെ ശാന്തി നടപ്പാക്കിയത് വേറിട്ട വഴിയിലൂടെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതിന്, ഒമ്പതു മിനുട്ട് നേരം ഐക്യത്തിന്റെ ദീപം തെളിക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചത്. ചിലർ ഇത് ഇരുകൈയും നീട്ടി സ്വീകരിച്ചു. മറ്റു ചിലർ നിഷേധിച്ചു. ദീപം തെളിക്കാൻ ഓരോരുത്തരും അവരുടെ വഴികൾ കണ്ടെത്തി. ചെരാതും നിലവിളക്കും ചിലർ കൊളുത്തി. മറ്റു ചിലർ മെഴുകുതിരി കത്തിച്ചു. ഇനി ചിലർ മൊബൈൽ ദീപം തെളിയിച്ചു.

എന്നാൽ, ഇതിലൊക്കെ വ്യത്യസ്തമായ ഒരു പാതയാണ് അടൂർ നെല്ലിമുകൾ ചക്കൂർച്ചിറ ഭഗവതി ക്ഷേത്രത്തിലെ ശാന്തി ശരത് ശർമ സ്വീകരിച്ചത്. അദ്ദേഹം രാത്രി ഒമ്പതു മണിയോടെ ക്ഷേത്രത്തിൽ ദീപം തെളിച്ചു. ഒപ്പം ഉച്ചഭാഷിണിയിൽ നിന്ന് ഒരു ഗാനവും മുഴങ്ങി. ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ എന്ന ഗാനം ക്ഷേത്രത്തിലെ ഉച്ചഭാഷണിയിലൂടെ പതിഞ്ഞ ശബ്ദത്തിലാണ് പുറത്തേക്ക് ഒഴുകിയത്. അതിലൊക്കെ അതിശയം ഈ ഗാനം 10 കിലോമീറ്റർ അപ്പുറം വരെയുള്ളവർ കേട്ടുവെന്നതാണ്.

ലോക്ക് ഡൗൺ തുടങ്ങിയതോടെ അന്തരീക്ഷത്തിന് ഒരു പാട് മാറ്റം സംഭവിച്ചിട്ടുണ്ട്. ബഹളങ്ങൾ ഒക്കെ ശമിച്ചു. ശാന്തമായ ചുറ്റുപാട്. ഇതു കാരണമാകാം ഈ ഗാനം കിലോമീറ്ററുകൾക്കപ്പുറം കേട്ടത്. എന്തായാലും ഗാനം കേട്ടവർ അത് ശ്രദ്ധിച്ചു. പ്രധാനമന്ത്രി നിർദേശിച്ച ഒമ്പതു മിനുട്ടിന് ശേഷം ഗാനം നിലച്ചു. കേട്ടവരൊക്കെ ഗാനത്തിന്റെ ഉറവിടം തേടി. സമയത്തിന് അനുയോജ്യമായ ഗാനം വന്നത് ചക്കൂർച്ചിറ അമ്പലത്തിൽ നിന്നാണെന്ന് ഇന്ന് രാവിലെയാണ് എല്ലാവർക്കും മനസിലായി. അതോടെയാണ് ശാന്തിയെയും ക്ഷേത്ര അധികൃതരെയും നാട്ടുകാർ അഭിനന്ദിച്ചത്.

1972 ൽ പുറത്തിറങ്ങിയ സ്നേഹദീപമേ മിഴി തുറക്കൂ എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്‌കരൻ എഴുതി പുകഴേന്തി ചിട്ടപ്പെടുത്തി എസ് ജാനകിയാണ് ഈ ഗാനം ആലപിച്ചത്. കോവിഡ് 19 ന് എതിരായ പ്രചാരണത്തിന് തുടക്കം മുതൽ ഈ ഗാനം പലരും ഉപയോഗിച്ചിരുന്നു. അതാണ് ശരത് ശർമയ്ക്കും പ്രചോദനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP