Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട നടത്തുന്ന സ്ത്രീയുടെ മാല മോഷ്ടിച്ച് ബൈക്കിൽ കടന്ന യുവാക്കൾക്ക് പണിയായത് ചുണയുള്ള നാട്ടുകാരുടെ ഇടപടൽ; പിന്നാലെ ചേസ് ചെയ്തതോടെ പെരിയാർവാലി കനാലിൽ ബൈക്ക് മറിഞ്ഞ് കുടുങ്ങി; കോതമംലത്ത് രണ്ടുയുവാക്കൾ പിടിയിൽ

കട നടത്തുന്ന സ്ത്രീയുടെ മാല മോഷ്ടിച്ച് ബൈക്കിൽ കടന്ന യുവാക്കൾക്ക് പണിയായത് ചുണയുള്ള നാട്ടുകാരുടെ ഇടപടൽ; പിന്നാലെ ചേസ് ചെയ്തതോടെ പെരിയാർവാലി കനാലിൽ ബൈക്ക് മറിഞ്ഞ് കുടുങ്ങി; കോതമംലത്ത് രണ്ടുയുവാക്കൾ പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം : വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച രണ്ടംഗ സംഘത്തെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി .കീരംപാറ നാടോടി ഭാഗത്തു കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ച നെല്ലിക്കുഴി പാറക്കൽ അൻസിൽ സലിം(28), കുറുപ്പംപടി ഐമുറി വടക്കേക്കുടിയിൽ എബിൻ അവറാച്ചൻ (24) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട്  കോതമംഗലം പൊലീസിന്റെ പിടിയിലായത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പൊലീസിന്റെ കൃത്യമായ അന്വേഷണവുമാണ് പ്രതികളെ കുടുക്കിയത്.ബൈക്കിൽ രക്ഷപെടുവാൻ ശ്രമിച്ചവരെ നാട്ടുകാർ മറ്റൊരു ബൈക്കിൽ പിന്തുടരുകയും മോഷ്ടാക്കളുടെ ബൈക്ക് പെരിയാർ വാലി കനാലിലേക്ക് മറിയുകയുമായിരുന്നു. ഒരാളെ ഇവിടെ നിന്നും രക്ഷപെട്ട രണ്ടാമനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു.

കോതമംഗലം ബസേലിയോസ് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കോടനാട് ഭാഗത്തു ഉപേക്ഷിക്കുകയും ഇവിടെ നിന്ന് മറ്റൊരു ബൈക്കിൽ എത്തി മാല മോഷണം നടത്തുകയുമായിരുന്നു. പുല്ലുവഴിയിലും ചെറുകുന്നത്തും മാല മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ലാപ്‌ടോപ്പ് മോഷണ കേസിൽ പ്രതികൂടിയാണ് നെല്ലിക്കുഴിക്കാരൻ അൻസിൽ. കോതമംഗലം പൊലീസ് ഇൻസ്പെക്ടർ യൂനസ് , സബ് ഇൻസ്പെക്ടർ ദിലീഷ് , മാർട്ടിൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിജു ഭാസ്‌ക്കർ , വിനാസ് , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വര്ഗീസ് ഉതുപ്പ് , ശ്രീജിത്ത് , ബേസിൽ പി ഏലിയാസ് , സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് , ആസാദ് , രഞ്ജിത് തുടങ്ങിയർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP