Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലും പ്രതിയെന്ന് പൊലീസ്

മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ; വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച കേസിലും പ്രതിയെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കണ്ണൂർ: മോഷ്ടിച്ച സ്‌കൂട്ടിയിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പഴയങ്ങാടി പൊലീസ് പിടികൂടി. പുതിയങ്ങാടി ബീച്ച് റോഡിലെ തളിയിൽ ഹൗസിൽ ഷജിൽ കുമാറിനെ (25)യാണ് സ്റ്റേഷൻ പൊലിസ് ഇൻസ്പെക്ടർ എംപി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഈക്കഴിഞ്ഞ 17 ന് രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ സ്‌കൂൾ വാഹനത്തിൽ യാത്രയാക്കാൻ എത്തിയ ആലക്കോട് കൊട്ടയാട് കവല സ്വദേശി തെക്കേമുറിയിൽ ജോസഫിന്റെ ഭാര്യ സോജി (36) യുടെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് വെള്ളസ് കൂട്ടിയിലെത്തിയ ഇയാൾ വഴി ചോദിക്കുന്നതിനിടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

പുതിയങ്ങാടി സി.കെ.ജില്ലികമ്പനിക്ക് സമീപത്തെ സിനോജിന്റെ കെ.എൽ.59.ജി. 354 നമ്പർ സ്‌കൂട്ടി മോഷടിച്ച ശേഷമാണ് മാല മോഷണത്തിന് ആലക്കോട് ഭാഗത്ത് എത്തിയത്.സ്‌കൂട്ടി മോഷണം പോയതായി സിനോജ് പഴയങ്ങാടി പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടെ പഴയങ്ങാടിയിലെ ബൈക്ക് തീവെപ്പു കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി.

വ്യക്തി വിരോധം കാരണം17 ന് പുലർച്ചെമാടായി അടുത്തില തെരുവിലെ ഭാര്യാ സഹോദരൻ എം.അഖിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ 13.എ.ക്യു.4992 നമ്പർ ബൈക്ക് കത്തിച്ച സംഭവത്തിലും ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP