Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202228Tuesday

ആക്രി സാധനങ്ങൾ പെറുക്കാൻ എന്ന വ്യാജേന വീട്ടിൽ കയറി; തക്കം പാത്തിരുന്നത് 45കാരിയെ ആക്രമിച്ച് സ്വർണമാല കവർന്നു

ആക്രി സാധനങ്ങൾ പെറുക്കാൻ എന്ന വ്യാജേന വീട്ടിൽ കയറി; തക്കം പാത്തിരുന്നത് 45കാരിയെ ആക്രമിച്ച് സ്വർണമാല കവർന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇരിങ്ങാലക്കുടയിൽ ആക്രിസാധനങ്ങൾ പെറുക്കാൻ എന്ന വ്യാജേന വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് മാല കവർന്നു. വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തുന്ന നെല്ലിശ്ശേരി ആഗ്നലിന്റെ ഭാര്യ ലിജിക്ക് (45) നേരെയാണ് ആക്രമണം ഉണ്ടായത്.

ഇരിങ്ങാലക്കുട മഠത്തിക്കരയിൽ ബുധനാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം.ആഗ്നലും മകനും രാവിലെ തന്നെ പച്ചക്കറി വ്യാപാരത്തിനായി പുറത്ത് പോയിരുന്നു.തിരികെ എത്തിയപ്പോൾ ഏറെ നേരം വിളിച്ചിട്ടും ഭാര്യ ലിജി വാതിൽ തുറക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് പരിക്ക് പറ്റി ലിജി വീടിനുള്ളിൽ കിടക്കുന്നത് കാണുന്നത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു.ലിജിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

ആക്രി സാധനങ്ങൾ ചോദിച്ച് എത്തിയാൾ വീടിന് പുറകിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ച ശേഷം പെട്ടന്ന് വീടിന് ഉള്ളിൽ കടക്കുകയും തന്നെ ആക്രമിക്കുകയുമായിരുന്നുവെന്ന് ലിജി പറയുന്നു. രണ്ടര പവന്റെ മാല കവരുകയും കൈയിൽ കിടന്ന വള ഊരുവാൻ ശ്രമിക്കുകയും ചെയ്തു. സ്ഥിരം ആക്രി സാധനങ്ങൾ ശേഖരിക്കുവാൻ വന്നിരുന്ന ആളല്ല എന്നും പരിചയമില്ലാത്ത ആളാണ് വന്നതെന്നും ലിജി പറഞ്ഞു.ഇരിങ്ങാലക്കുട എസ് ഐ ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP