Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി അറുപത്തൊന്നുകാരി താരമായി; കള്ളി.. കള്ളി.. പിടിക്ക്.. വിടല്ലേ എന്ന് വിളിച്ചു കൂവിയതോടെ നാട്ടുകാരും രക്ഷയ്ക്ക്; കോതമംഗലത്ത് പിടിയിലായത് സംസ്ഥാനം മുഴുവൻ മോഷ്ടിച്ചു കറങ്ങുന്ന സ്ഥിരം തട്ടിപ്പുകാരി

ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ പിടികൂടി അറുപത്തൊന്നുകാരി താരമായി; കള്ളി.. കള്ളി.. പിടിക്ക്.. വിടല്ലേ എന്ന് വിളിച്ചു കൂവിയതോടെ നാട്ടുകാരും രക്ഷയ്ക്ക്; കോതമംഗലത്ത് പിടിയിലായത് സംസ്ഥാനം മുഴുവൻ മോഷ്ടിച്ചു കറങ്ങുന്ന സ്ഥിരം തട്ടിപ്പുകാരി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആശുപത്രിയിൽ ചികത്സയ്ക്കെത്തിയപ്പോൾ തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമിച്ച തമിഴ് സ്ത്രിയെ കൈക്കരുത്തിൽ നേരിട്ട് വ്യദ്ധ താരമായി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

കത്തുകുഴി വലിയപാറ കൂട്ടുങ്കൽ വീട്ടിൽ കുമാരി (61)യാണ് തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് തരിപ്പൂർ സ്വദേശിയായ മരിയമ്മയെ (45)യെ പിടികൂടിയത്. മാലപൊട്ടിച്ച് ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ചുനിർത്തി വിളിച്ചുകൂവിയതോടെ നാട്ടുകാരും സഹായത്തിന് എത്തി. എല്ലാവരും ചേർന്ന് പിന്നീട് മോഷ്ടാവിനെ പൊലീസിന് കൈമാറി.

ഡോക്ടറെ കണ്ട് മരുന്നു വാങ്ങാൻ ഫാർമസിച്ച് സമീപം നിൽക്കുമ്പോഴാണ് മാരിയമ്മ തന്റെ മാല പൊട്ടിക്കാൻ ശ്രമിച്ചതെന്നാണ് കുമാരി ചുറ്റും കൂടിയവരോട് വ്യക്തമാക്കിയത്. ഒച്ചപ്പാട് കേട്ടാണ് ചുറ്റുമുള്ളവർ ഇരുവരുടെയും പിടിവലിയിലും ഒച്ചപ്പാടിലും ശ്രദ്ധിച്ചത്. ഇവൾ എന്റെ മാല പൊട്ടിക്കാൻ നോക്കി...വിടല്ലേ കള്ളീ... കള്ളി.. പിടിക്ക് എന്ന് കുമാരി വിളിച്ച് പറയുന്നത് കേട്ട് സമീപത്ത് നിന്നിരുന്നവരും ഓടിയെത്തി.

എല്ലാവരും ചേർന്ന് മാരിയമ്മയെ തടഞ്ഞുവയ്ക്കുകയായിരുന്നു. മാലയെടുത്തില്ല എന്ന് പറഞ്ഞ് കൈയിലെ പിടുത്തം വിടുവിച്ച് രക്ഷപെടുന്നതിനുള്ള മാരിയമ്മയുടെ ശ്രമം കുമാരി തന്റെ സർവ്വ ശക്തിയുമെടുത്ത് തടഞ്ഞു. നാട്ടുകാർ എത്തിയപ്പോൾ കാര്യം വിവരിച്ച് ഇവരെ പൊലീസിൽ ഏൽപിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ മറുനാടനോട് വക്തമാക്കി.

കോതമംഗലം പൊലീസ് കുമാരിയുടെ പരാതിയിൽ മാരിയമ്മയെ പ്രതിയാക്കി കേസെടുത്തു. കേരളത്തിൽ വിവിധ ജില്ലകളിലായി മാരിയമ്മയ്‌ക്കെതിരെ 20-ൽ പരം കേസുകൾ നിലവിലുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള കവർച്ച സംഘത്തിൽപ്പെട്ട മാരിയമ്മ തിരക്കുള്ള ആശുപത്രികൾ, ക്ഷേത്രങ്ങൾ, ബസ്സ്റ്റാന്റുകൾ എന്നിവിടങ്ങളിലാണ് കവർച്ചക്കറങ്ങുന്നത്. ഇവർക്കെതിരെ തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിലും കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP