Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാലപൊട്ടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ ബഷീർ ആത്മഹത്യക്ക് ശ്രമിച്ചത് പൊലീസ് സ്റ്റേഷനിൽ; ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മാലപൊട്ടിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയ ബഷീർ ആത്മഹത്യക്ക് ശ്രമിച്ചത് പൊലീസ് സ്റ്റേഷനിൽ; ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. മാല മോഷണക്കേസിൽ അറസ്റ്റിലായ കർണാടക സുള്ള്യ സ്വദേശി ബഷീർ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

കാസർകോട് നെല്ലിക്കട്ടയിൽ താമസിക്കുന്ന ബഷീറിനെ ഇന്നലെ മാല തട്ടിപ്പറിക്കുന്നതിനിടെ കാനത്തൂരിൽ നിന്നും നാട്ടുകാർ പിടികൂടിയിരുന്നു. ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറിനെ ഇന്ന് വൈകുന്നേരം കാസർകോട് കോടതിയിൽ ഹാജരാക്കി. തിരികെ മടങ്ങുന്നതിനിടെ മൂത്രം ഒഴിക്കണമെന്ന് ബഷീർ ആവശ്യപ്പെടുകയായിരുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ മൂത്രമൊഴിക്കാൻ ഇറങ്ങിയ പ്രതി ഈ സമയം തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP