Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് കർഷകർക്കായി ആദ്യ തീവണ്ടിയോട്ടം; കിസാൻ സ്പെഷൽ പാഴ്സൽ ട്രെയിൻ നാളെ മുതൽ കൂവി പായും; നടപ്പിലാക്കുന്നത് കിസാൻ റെയിൽ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കിസാൻ റെയിൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. കിസാൻ റെയിൽ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയി കിസാൻ സ്പെഷൽ പാഴ്സൽ ട്രെയിൻ നാളെ(ഓഗസ്റ്റ് ഏഴിന്) സർവീസ് നടത്തും.

മഹാരാഷ്ട്രയിലെ ദേവ്ലാലി മുതൽ ബിഹാറിലെ ദാനാപുർ വരെയും തിരിച്ചുമാണ് സർവീസ്. കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമർ വീഡിയോ കോൺഫറൻസിലൂടെ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

ദേവ്ലാലിയിൽനിന്ന് ഏഴാം തിയതി രാവിലെ 11-ന് പുറപ്പെടുന്ന ട്രെയിൻ 1,519 കിലോമീറ്റർ പിന്നിട്ട് പിറ്റേന്ന് വൈകുന്നേരം 6.45-ന് ദാനാപുരിലെത്തും. ദാനാപുരിൽനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിൻ ദേവ്ലാലിയിൽ തിങ്കളാഴ്ച രാവിലെ 7.45-ന് എത്തിച്ചേരും. ട്രെയിന് കുറഞ്ഞത് 14 സ്റ്റോപ്പുകളുണ്ടാകും.

ഇത്തരം സ്പെഷൽ പാഴ്സൽ ട്രെയിനുകൾക്ക് പത്തു കോച്ചുകളാണുണ്ടാവുക. കർഷകർക്ക് പ്രദേശത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സൽ ബുക്ക് ചെയ്യാൻ സാധിക്കും. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവയാണ് ട്രെയിനിൽ കൊണ്ടുപോവുക. കോവിഡ് കാലത്ത് ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് കിസാൻ റെയിൽ സർവീസുകൾ സഹായകമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP