Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിലേക്ക് മടങ്ങാൻ ധാരാളം പേർ കാത്തിരിക്കുന്നു; ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കണം: പ്രധാനമന്ത്രിക്ക് സന്ദേശം അയച്ച് മുഖ്യമന്ത്രി

ഗൾഫിലേക്ക് മടങ്ങാൻ ധാരാളം പേർ കാത്തിരിക്കുന്നു; ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കണം: പ്രധാനമന്ത്രിക്ക് സന്ദേശം അയച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുബായിൽ താമസിക്കുന്നവർക്ക് ജൂൺ 22 മുതൽ തിരിച്ചുചെല്ലാൻ അവിടത്തെ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ ദുബായിലേക്ക് ഉടനെ വിമാന സർവീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ദുബായി ഉൾപ്പെടെ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്ന ധാരാളം പേർ തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയാണ്. ഇതു കണക്കിലെടുത്ത് ദുബായിലേക്ക് വിമാന സർവീസ് ആരംഭിക്കാൻ സിവിൽ വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിരിച്ചുപോകുന്ന യാത്രക്കാർ അഭ്യർത്ഥിക്കുകയാണെങ്കിൽ അവർക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പി.സി.ആർ ടെസ്റ്റ് നടത്താൻ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 10 മുതൽ ടൂറിസ്റ്റുകൾക്കും മറ്റു സന്ദർശകർക്കും വിമാന മാർഗം എത്താനും ദുബായി സർക്കാർ അനുമതി നൽകിയിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP