Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മന്ത്രി ജലീൽ സിപിഎമ്മിന് വേണ്ടി കേരളീയ മുസ്ലിം സമൂഹത്തെ അപമാനിക്കുന്നു; തെറ്റുമറയ്ക്കാൻ ഇസ്ലാമിക വിശ്വാസത്തെയും ചിന്താധാരയേയും പരിചയാക്കുന്നത് അപഹാസ്യം; ജലീലിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര വഖഫ് കൗൺസിൽ അംഗം അഡ്വ.ടി.ഒ.നൗഷാദ്

മന്ത്രി ജലീൽ സിപിഎമ്മിന് വേണ്ടി കേരളീയ മുസ്ലിം സമൂഹത്തെ അപമാനിക്കുന്നു; തെറ്റുമറയ്ക്കാൻ ഇസ്ലാമിക വിശ്വാസത്തെയും ചിന്താധാരയേയും പരിചയാക്കുന്നത് അപഹാസ്യം; ജലീലിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര വഖഫ് കൗൺസിൽ അംഗം അഡ്വ.ടി.ഒ.നൗഷാദ്

ജംഷാദ് മലപ്പുറം

മലപ്പുറം : സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ തെറ്റുമറയ്ക്കാൻ ഇസ്ലാമിക വിശ്വാസത്തെയും ചിന്താധാരയേയും പരിചയാക്കുന്നത് അപഹാസ്യമാണെന്ന് കേന്ദ്ര വഖഫ് കൗൺസിൽ അംഗം അഡ്വ.ടി.ഒ.നൗഷാദ് പറഞ്ഞു. മന്ത്രിയുടെയും സിപിഎമ്മിന്റെയും അടവുനയത്തിനെതിരെ ജാഗരൂകരാവണം. ഇതിനെതിരെ മുസ്ലിം മതനേതൃത്വം പ്രതികരിക്കണം. പുനഃസംഘടിപ്പിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ തന്റെ കൂട്ടാളികളായ വിവാദ വ്യവസായികളെയും മറ്റും ഉൾപ്പെടുത്തി മന്ത്രി അതിന്റെ പവിത്രത കളങ്കപ്പെടുത്തി.

രോഗികൾക്കും പാവപ്പെട്ടവർക്കും വിതരണം ചെയ്യാൻ രോഗവ്യാപന കാലയളവിൽ സംസ്ഥാന വഖഫ് ബോർഡ് നീക്കിവച്ച ഫണ്ടിൽ നിന്ന് ഒരു കോടി മന്ത്രി ഇടപെട്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകി. കാസർകോട് ജില്ലയിലെ കോടികൾ വിലവരുന്ന വഖഫ് ആസ്തികൾ സർക്കാർ ഉടമസ്ഥതയിലേക്ക് മാറ്റി. ഇവ സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദൈവ നിഷേധത്തിന്റെ പ്രത്യയ ശാസ്ത്രം പേറുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വക്താവും കാര്യകർത്താവുമായ മന്ത്രി കെ.ടി.ജലീൽ സത്യവിശ്വാസത്തിന്റെ പ്രചാരകനും കാവലാളും ആണെന്ന് അട്ടഹസിക്കുന്ന മന്ത്രിമാരും പാർട്ടിയും അവർ ഇന്ന് എത്തി നിൽക്കുന്ന അപചയത്തെയാണ് വെളിവാക്കുന്നത്.

കള്ളക്കടത്ത് കേസിലെ തൊണ്ടി മുതലായി പരിശുദ്ധ ഖുർആനെ മാറ്റിയതിന്റെ ഉത്തരവാദിയായ കെ.ടി.ജലീൽ സിപിഎം ന് വേണ്ടി കേരളീയ മുസ്ലിം സമൂഹത്തെ അപമാനപ്പെടുത്തുകയാണ്. മറുഭാഗത്ത് ഇതിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പരിശ്രമം മാത്രമാണ് യു.ഡി.എഫ് നടത്തികൊണ്ടിരിക്കുന്നത്. മതേതര സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഖുർആൻ വിതരണം നടത്തി ഇസ്ലാമിക വിശ്വാസപ്രചരണം നടത്താം എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നോ? അത് ഒരു മതേതര സർക്കാറിന്റെ ചുമതലയാണോ? എന്തിന് ഇത്തരം അപവാദ പ്രചരണങ്ങളിൽ സിപിഎം സർക്കാരും ഇസ്ലാമിക വിശ്വാസത്തേയും പദങ്ങളേയും വലിച്ചിഴക്കുന്നു.

കേരളീയ ഇസ്ലാമിക സമൂഹത്തോട് കഴിഞ്ഞ നാലു വർഷമായി കൊടിയ ചതിയാണ് മന്ത്രി കെ.ടി.ജലീൽ നടത്തിക്കൊണ്ടിരിക്കുന്നത്. പുനഃസംഘടിപ്പിച്ച സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ തന്റെ കൂട്ടാളികളായ വിവാദ വ്യവസായികളേയും മറ്റും ഉൾപ്പെടുത്തി മന്ത്രി അതിന്റെ പവിത്രത കളങ്കപ്പെടുത്തി. രോഗികൾക്കും, പാവപ്പെട്ടവർക്കും രോഗവ്യാപന കാലയളവിൽ സംസ്ഥാന വഖഫ് ബോർഡ് വിതരണം ചെയ്യാൻ നീക്കിവെച്ച ഫണ്ട് മന്ത്രി ഇടപെട്ട് വകമാറ്റി വഖഫ് ആക്ടിലെ വകുപ്പുകൾ ലംഘിച്ച് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകി.

സംസ്ഥാന വഖഫ് ബോർഡിന് നിയമംമൂലം ലഭ്യമായിട്ടുള്ള അധികാരങ്ങൾ ഇല്ലാതാക്കുന്നതിനും, മന്ത്രിയുടെ തന്നിഷ്ടം നടപ്പാക്കുന്നതിനും മന്ത്രി തന്നെ അദ്ധ്യക്ഷനായി ഉപദേശക സമിതി രൂപീകരിച്ചു. വഖഫ് ആക്ടിലെ വകുപ്പുകളുടെ നഗ്നമായ ലംഘനം നടത്തി കാസർഗോഡ് ജില്ലയിലെ കോടികൾ വിലവരുന്ന വഖഫ് ആസ്തികൾ സർക്കാർ ഉടമസ്ഥതയിലേക്ക് മാറ്റി. ഈ ഇടപാടുകൾ ഇപ്പോഴും പരമരഹസ്യമാക്കി വച്ചിരിക്കുന്നു. ഇവയെ സംബന്ധിച്ച് ഉന്നത തല അന്വേഷണം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു. പത്രസമ്മേളനത്തിൽ ബിജെപി ജില്ലാ മീഡിയാ കോർഡിനേറ്റർ മഠത്തിൽ രവി പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP