Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര സർവകലാശാല പൊതുപ്രവേശന പരീക്ഷ സെപ്റ്റംബറിൽ; തീയതികൾ ചുവടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര സർവകലാശാലകളിലെ ബിരുദ, ബിരുദാന്തര ബിരുദ, ഇന്റഗ്രേറ്റഡ്, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 18, 19, 20 തീയതികളിലാണ് പരീക്ഷ.

കേരള കേന്ദ്ര സർവകലാശാല ഉൾപ്പെടെ 14 കേന്ദ്ര സർവകലാശാലകളിലേക്കും സംസ്ഥാനത്തെ നാല് സർവകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷത്തെ പരീക്ഷകൾ പ്രതിദിനം രണ്ട് സെഷനുകളിലായി (രാവിലെ 10 - ഉച്ചയ്ക്ക് 12, ഉച്ചയ്ക്ക് രണ്ട്- വൈകീട്ട് നാല് ) ആണ് നടക്കുക.

കേരളത്തിലെ 16 കേന്ദ്രങ്ങളിലും കർണാടകയിലെ മംഗളൂരു കേന്ദ്രത്തിലെയും പരീക്ഷകളുടെ ചുമതല കേരള കേന്ദ്ര സർവകലാശാല നോഡൽ ഓഫീസർക്കാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാ ഹാളിലും പരിസരത്തും കോവിഡ് 19 മാർ?ഗ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം.

വിശദ വിവരങ്ങൾക്ക് www.cucetexam.in, www.cukerala.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. സംശയങ്ങൾക്ക് വിളിക്കാം- കേരള കേന്ദ്ര സർവകലാശാലയിലെ പരീക്ഷാ വിഭാഗം 0467 2309467.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP