Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുരന്തത്തിൽ കൈത്താങ്ങാകും പരസ്പരം; ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കേന്ദ്രസംഘം കേരളത്തിലേക്ക്; 1843 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന കേരളം; ആവശ്യങ്ങളോട് അനുകൂല പ്രതികരണമെന്ന് മുഖ്യമന്ത്രി

ദുരന്തത്തിൽ കൈത്താങ്ങാകും പരസ്പരം; ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കേന്ദ്രസംഘം കേരളത്തിലേക്ക്; 1843 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന കേരളം; ആവശ്യങ്ങളോട് അനുകൂല പ്രതികരണമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: ഓഖി ദുരന്തത്തിൽ പ്രത്യേക സഹായ പാക്കേജ് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.1843 കോടിയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പട്ടത്. അടിയന്തരമായി 300 കോടി അനുവദിക്കണം.

കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അറിയിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി നിർമല സീതാരാമൻ എന്നിവർ കേരളത്തിന്റെ ആവശ്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും പിണറായി പറഞ്ഞു.
വീടില്ലാത്ത മൽസ്യത്തൊഴിലാളികൾക്ക് വീടുവച്ചു നൽകണം, മുന്നറിയിപ്പിനുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ സഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളും രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു.

കാണാതായവർക്കു വേണ്ടി ഇപ്പോഴും കടലിൽ തിരച്ചിൽ തുടരുകയാണ്. തീരത്തോട് ചേർന്ന പ്രദേശത്തു മാത്രമല്ല തിരച്ചിൽ നടക്കുന്നത്. നാവികസേന ഉൾപ്പെടെ 10 ദിവസംകൂടി തിരച്ചിൽ തുടരും. കാണാതായവരെ കണ്ടെത്താൻ മറ്റു രാജ്യങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. തിരച്ചിലിനായി മൽസ്യത്തൊഴിലാളികളെ കൊണ്ടുപോകുന്നത് തുടരും. 24 കപ്പലുകളും എട്ട് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും ഇപ്പോൾ തിരച്ചിലിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP