Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരും; സഖ്യകക്ഷികൾ പോലും കൈവിടുമ്പോൾ ബിജെപിക്ക് ഈ സമ്മർദ്ദം താങ്ങാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി

വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരും; സഖ്യകക്ഷികൾ പോലും കൈവിടുമ്പോൾ ബിജെപിക്ക് ഈ സമ്മർദ്ദം താങ്ങാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി

ജംഷാദ് മലപ്പുറം

മലപ്പുറം: വേണ്ടത്ര ചിന്തയില്ലാതെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഇന്നല്ലെങ്കിൽ നാളെ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. സഖ്യകക്ഷികൾ പോലും കൈവിടുമ്പോൾ ബിജെപിക്ക് ഈ സമ്മർദ്ദം താങ്ങാനാവില്ല. ബുദ്ധിജീവികളുടെ പ്രക്ഷോഭമാണ് ഇന്ന് ഇന്ത്യ കാണുന്നത്. രാജ്യത്തിന് ഈ നിയമം ഒട്ടുംനല്ലതല്ലെന്ന് അവർക്കറിയാം. സമരങ്ങളെ അടിച്ചമർത്താമെന്നാണ് കേന്ദ്രത്തിന്റെ ധാരണ. ബ്രിട്ടീഷുകാർക്ക് പോലുമതിന് കഴിഞ്ഞിട്ടില്ല. ഇന്റർനെറ്റ് റദ്ദാക്കുക, റോഡ് അടക്കുക പോലുള്ള മണ്ടൻ മാർണ്മങ്ങളെ പിൻപറ്റുന്നു. രാജ്യത്താകമാനം ഉയർന്ന പ്രക്ഷോഭത്തെ ഒരുതരത്തിലും അടിച്ചമർത്താനാവില്ല. ഡൽഹിയിലും കേരളത്തിലും യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ യോജിച്ചാണ് സമരം നടത്തിയത്. ഇനിയങ്ങോട്ട് ഒറ്റയ്ക്കാണോ, കൂട്ടായിട്ടാണോ സമരം എന്നതല്ല വിഷയം. കരിനിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭമുണ്ടാവണം. രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ആവശ്യമുള്ളപ്പോഴുണ്ടാവും. മറ്റെല്ലാം ബിജെപിയുടെ പ്രചാരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേ സമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന കടുത്ത പ്രതിഷേധത്തിനെതിരെ കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്നും ഭരണകൂടം കണ്ണു തുറക്കണമെന്നും കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടു. രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിച്ച് ഭാരതത്തിന്റെ അന്തസത്ത തകർക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. രാജ്യത്ത് സമാധാനാന്തരീക്ഷം തിരിച്ചു കൊണ്ടുവരുന്നതിന് ഇന്ന് (വെള്ളി) ജുമുഅ നിസ്‌കാരാനന്തരം പ്രത്യേക പ്രാർത്ഥനാ മജ്‌ലിസുകൾ സംഘടിപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു. കടലുണ്ടിയിൽ സംഘടിപ്പിച്ച മുഹ് യുദ്ധീൻ റാതീബ് ആത്മീയ സംഗമത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകുന്നേരം 4 ന് സയ്യിദ് അഹ്്മദുൽ ബുഖാരി മഖാം സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി. മഅ്ദിൻ തഹ്്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഖത്്മുൽ ഖുർആൻ സദസ്സ്, മുഹ്യിദ്ധീൻ മാല പാരായണം എന്നിവ നടന്നു. മുഹ് യുദ്ധീൻ റാതീബിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി. പരിപാടിക്കെത്തിച്ചേർന്ന വിശ്വാസികൾക്ക് തബർറുക് വിതരണം നടത്തി. സയ്യിദ് ഇസ്മാഈൽ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്്മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി, സയ്യിദ് ശഹീർ അൽ ബുഖാരി, സയ്യിദ് സ്വാലിഹ് അൽ ബുഖാരി, സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര, സയ്യിദ് ജലാലുദ്ധീൻ ബുഖാരി കൊന്നാര, സയ്യിദ് ഹുസൈൻ അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് സ്വാലിഹ് അൽ ഹൈദറൂസി താനൂർ, സയ്യിദ് ഹുസൈൻ ബുഖാരി കരുവൻതിരുത്തി, പകര മുഹമ്മദ് അഹ്‌സനി, ഇബ്‌റാഹീം ബാഖവി മേൽമുറി, ഹംസക്കോയ ബാഖവി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, എ.പി അബ്ദുൽ കരീം ഹാജി, ഡോ. ഹനീഫ ചാലിയം എന്നിവർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP