Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദിവാസി സംരക്ഷണം: കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണം; സുപ്രീംകോടതി വിധി നടപ്പാക്കേണ്ട സാഹചര്യത്തിൽ 894 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെടും; ആവശ്യമെങ്കിൽ അപ്പീൽ നൽകണമെന്നും മന്ത്രി എ.കെ.ബാലൻ

ആദിവാസി സംരക്ഷണം: കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണം;  സുപ്രീംകോടതി വിധി നടപ്പാക്കേണ്ട സാഹചര്യത്തിൽ 894 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെടും; ആവശ്യമെങ്കിൽ അപ്പീൽ നൽകണമെന്നും മന്ത്രി എ.കെ.ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദിവാസികളെ സംരക്ഷിക്കാൻ കേന്ദ്രം നിയമഭേദഗതി നടത്തണമെന്ന് മന്ത്രി എ.കെ. ബാലൻ. കേന്ദ്ര വനാവകാശ നിയമത്തിന് വിരുദ്ധമായി വനഭൂമി കൈവശം വച്ചിട്ടുള്ള ആദിവാസികളിൽനിന്ന് തിരിച്ചു പിടിക്കണമെന്ന സുപ്രീം കോടതി വിധി തണലാക്കി കേരളത്തിലെ വനങ്ങളിൽനിന്ന് വ്യാപകമായി ആദിവാസികളെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ സർക്കാർ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദിവാസികളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമ ഭേദഗതി നടത്തണമെന്നും ആവശ്യമെങ്കിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിധി നടപ്പാക്കേണ്ടി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ 894 ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമി നഷ്ടപ്പെടുന്നത്. എന്നാൽ ഇവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവർക്ക് സർക്കാർ പകരം ഭൂമി നൽകും. ഇതിനുള്ള ഭൂമി കണ്ടെത്തുന്നതുവരെ ഇവരെ ഒഴിപ്പിക്കരുതെന്ന നിലപാട് സർക്കാർ കോടതിയെ അറിയിക്കുമെന്നും ഇത് സുപ്രീം കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ പത്ത് ലക്ഷം ആദിവാസികളെയാണ് വിധി ബാധിക്കുന്നത്. 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി ആദിവാസികൾക്ക് വിതരണത്തിനു കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിനു അനുവദിച്ചിരുന്നു. ഇതിൽ 3,537 ഏക്കർ ഭൂമി മാത്രമാണ് വിതരണത്തിനു ലഭിച്ചത്. സംസ്ഥാനത്ത് 9,000 ആദിവാസികൾക്കാണ് നിലവിൽ ഭൂമിയില്ലാത്തത്. ഇവർക്ക് ഭൂമി നൽകാനുള്ള നടപടി നാലു മാസത്തിനകം പൂർത്തിയാക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP