Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംസ്ഥാനത്തെ പിണക്കാൻ തൽക്കാലം കേന്ദ്രസർക്കാരിന് ആലോചനയില്ല; അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള തീരുമാനം പുനഃ പരിശോധിക്കുന്നു; തർക്കമുള്ള തിരുവനന്തപുരത്തെയും ജയ്പൂരിനെയും മാറ്റി നിർത്തി മൂന്നുവിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിക്ക്

സംസ്ഥാനത്തെ പിണക്കാൻ തൽക്കാലം കേന്ദ്രസർക്കാരിന് ആലോചനയില്ല; അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കൈമാറാനുള്ള തീരുമാനം പുനഃ പരിശോധിക്കുന്നു; തർക്കമുള്ള തിരുവനന്തപുരത്തെയും ജയ്പൂരിനെയും മാറ്റി നിർത്തി മൂന്നുവിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് അദാനിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാർ പുനഃ പരിശോധിക്കുന്നു. വിമാനത്താവളം ലേലം കൊള്ളാനുള്ള സംസ്ഥാനത്തിന്റെ ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി രാജ്യസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ കത്തു കിട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരം, അഹമ്മദാബാദ്, ലക്‌നൗ വിമാനത്താവളങ്ങൾ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിനു കൈമാറാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു.

എയർപോർട്ട് അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് വിമാനത്താവളങ്ങളുടെ നിയന്ത്രണ കരാർ അദാനി ഗ്രൂപ്പ് നേടിയിട്ടുണ്ടെങ്കിലും തർക്കം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം, ജയ്പൂർ എന്നി വിമാനത്താവളങ്ങളുടെ കൈമാറ്റം മാറ്റിവച്ചിരിക്കുകയാണ്. വിമാനത്താവളങ്ങളുടെ വികസനം, നിയന്ത്രണം, നടത്തിപ്പ് എന്നിവ അടക്കമുള്ള കാര്യങ്ങളാണ് കരാർ പ്രകാരം കൈമാറിയിരിക്കുന്നത്. 50 വർഷത്തേക്കാണ് കരാർ.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരേ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. സ്വകാര്യവത്കരണം തടയാൻ സിയാൽ മാതൃകയിൽ ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയും സിയാലിനെ എയർപോർട്ട് ബിഡിംഗിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്തായതിനാൽ മന്ത്രിസഭയുടെ അംഗീകാരം നേടിയിരുന്നില്ല. സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് അംഗീകാരം നേടാനുള്ള നീക്കം സജീവമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP