Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കേരളത്തിലെ കേന്ദ്ര ജീവനക്കാർക്ക് അടുത്ത വർഷം 17 അവധിയും 43 നിയന്ത്രിത അവധിയും; മകരസംക്രാന്തിയിൽ തുടങ്ങി നബിദിനം വരെ നീണ്ട അവധികൾ; 2020ലെ അവധി കണക്കുകൾ ഇങ്ങനെ

കേരളത്തിലെ കേന്ദ്ര ജീവനക്കാർക്ക് അടുത്ത വർഷം 17 അവധിയും 43 നിയന്ത്രിത അവധിയും; മകരസംക്രാന്തിയിൽ തുടങ്ങി നബിദിനം വരെ നീണ്ട അവധികൾ; 2020ലെ അവധി കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കേന്ദ്രസർക്കാർ ജീവനക്കാരുടെ 2020ലെ അവധി ദിനങ്ങൾ നിശ്ചയിച്ചു. 17 അവധി ദിനങ്ങളും 43 നിയന്ത്രിത അവധി ദിനങ്ങളുമാണുള്ളത്. കേന്ദ്ര ജീവനക്കാർക്കായുള്ള ക്ഷേമ ഏകോപന സമിതിയാണ് അവധികൾ തീരുമാനിച്ചത്.

അവധി ദിനങ്ങൾ :

ജനുവരി 15 : മകരസംക്രാന്തി, 26 : റിപ്പബ്ലിക് ദിനം. ഫെബ്രുവരി 21 : ശിവരാത്രി. ഏപ്രിൽ 6: മഹാവീര ജയന്തി, 10: ദുഃഖവെള്ളി. മെയ്‌ 7: ബുദ്ധപൂർണിമ, 24: ചെറിയ പെരുന്നാൾ.ജൂലൈ 31: ബക്രീദ്. ഓഗസ്റ്റ്് 15: സ്വാതന്ത്യ്‌രദിനം, 29: മുഹറം, 31 : തിരുവോണം. ഒക്ടോബർ 2: ഗാന്ധിജയന്തി, 26 : വിജയ ദശമി, 29 : നബിദിന നവംബർ 14: ദീപാവലി, 30: ഗുരുനാനാക് ജയന്തി. ഡിസംബർ 25: ക്രിസ്മസ്.

ചെറിയ പെരുന്നാൾ, ബക്രീദ്, മുഹറം, നബിദിനം എന്നിവ ചാന്ദ്രപ്പിറവി അനുസരിച്ചു മാറ്റം വരാം. സംസ്ഥാന സർക്കാർ ഈ ദിവസങ്ങൾക്കു പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.

43 നിയന്ത്രിത അവധി ദിനങ്ങളിൽ 2 എണ്ണം ജീവനക്കാർക്കു തിരഞ്ഞെടുക്കാം. ഈ പട്ടികയിൽ മാർച്ച് 12: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി, ഏപ്രിൽ 14 : വിഷു, ജൂലൈ 20 : കർക്കടക വാവ്, ഓഗസ്റ്റ് 28 : അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 30 : ഒന്നാം ഓണം,സെപ്റ്റംബർ 1 : മൂന്നാം ഓണം , സെപ്റ്റംബർ 2 നാലാം ഓണം/ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബർ 10 : ശ്രീകൃഷ്ണ
ജയന്തി, സെപ്റ്റംബർ 21 : ശ്രീനാരായണ ഗുരു സമാധി ദിനം എന്നീ കേരളത്തിലെ അവധി ദിവസങ്ങളും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP