Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയെ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിക്കു പി.പി.മുകുന്ദന്റെ കത്ത്;തിരുപ്പതി മാതൃകയിൽ പ്രവർത്തിപ്പിക്കണമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യം; സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളിൽ നിന്ന രക്ഷിക്കണമെന്നും മുകുന്ദൻ

ശബരിമലയെ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിക്കു പി.പി.മുകുന്ദന്റെ കത്ത്;തിരുപ്പതി മാതൃകയിൽ പ്രവർത്തിപ്പിക്കണമെന്നും ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യം; സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളിൽ നിന്ന രക്ഷിക്കണമെന്നും മുകുന്ദൻ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയെ ഓർഡിനൻസ് മുഖാന്തിരം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ബിജെപി തോവ് .

ബിജെപി ദക്ഷിണേന്ത്യൻ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദനാണു കേന്ദ്രസർക്കാർ ശബരിമലയെ ഏറ്റെടുത്ത് തിരുപ്പതി മാതൃകയിൽ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവുമായി കത്തയച്ചത്.

സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരും അവരുടെ നോമിനികൾ അടങ്ങുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമലയുടെ പാരമ്പര്യവും ആചാരങ്ങളും അവഗണിച്ച് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നുവരുന്നതായും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ശബരിമലയുടെ സ്വത്തും പണവും വരുമാനവും മാത്രം ലക്ഷ്യമിട്ടിരിക്കുന്ന അവിശ്വാസികളുടെ കരങ്ങളിൽ നിന്നും ആ മഹാസ്ഥാപനത്തെ രക്ഷിക്കാൻ താങ്കൾ ഇടപെട്ട് അടിയന്തര നപടികൾ സ്വീകരിക്കുമെന്നാണു ഭക്തരുടെ വിശ്വാസം. അതുണ്ടായാൽ എല്ലാ അയ്യപ്പഭക്തരും താങ്കളോട് കടപ്പെട്ടിരിക്കും,'' കത്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP