Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രീയ തർക്കങ്ങൾക്ക് വിരാമമാകുന്നു; തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് ലഭിക്കേണ്ട 1511 കോടിരൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. പണം ലഭിച്ചാലുടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

രാഷ്ട്രീയ തർക്കങ്ങൾക്ക് വിരാമമാകുന്നു; തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് ലഭിക്കേണ്ട 1511 കോടിരൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. പണം ലഭിച്ചാലുടൻ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇനി ആശ്വസിക്കാം. കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങിക്കിടക്കുന്ന കൂലി ലഭിക്കുന്നതിന് വഴിയൊരുങ്ങി. തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 1511 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 

കേന്ദ്രസർക്കാർ അനുവദിച്ച പണം സംസ്ഥാനത്തിന് ലഭിച്ചാൽ ഉടൻതന്നെ ഗുണഭോക്താക്കൾക്ക് വിതരണംചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചുമാസമായി സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി മുടങ്ങിയിരിക്കുകയായിരുന്നു. തൊഴിലുറപ്പ് കൂലി ലഭിക്കാതെ വന്നതിനെ തുടർന്ന് നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയിൽ കുടിശ്ശിക വരുത്തിയതിൽ നേരത്തെ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരും എൽ.ഡി.എഫും രംഗത്തെത്തിയിരുന്നു. കൂലി ഇനത്തിൽ കുടിശ്ശിക വരുത്തി കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. മുഖ്യമന്ത്രിയുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് ദീർഘനാളായി ലഭിക്കാതിരുന്ന കുടിശ്ശിക അനുവദിച്ചുകിട്ടിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP