Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം ചിറ്റമ്മ നയം സ്വീകരിച്ചില്ല; സിപിഎം നേതാക്കളുടെ ആരോപണം അർത്ഥശൂന്യവും കാര്യങ്ങൾ പഠിക്കാതെയുമെന്നും ബി ​ഗോപാലകൃഷ്ണൻ; കൊറോണ ദുരന്ത നഷ്ടം കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലാണ് എന്നും ബിജെപി നേതാവ്

കൊറോണ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം ചിറ്റമ്മ നയം സ്വീകരിച്ചില്ല; സിപിഎം നേതാക്കളുടെ ആരോപണം അർത്ഥശൂന്യവും കാര്യങ്ങൾ പഠിക്കാതെയുമെന്നും ബി ​ഗോപാലകൃഷ്ണൻ; കൊറോണ ദുരന്ത നഷ്ടം കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലാണ് എന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ ദുരന്തത്തെ നേരിടാൻ ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് വിവേചനം കാണിക്കുന്നു എന്ന ആരോപണം നിഷേധിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിച്ചിരിക്കുന്നുവെന്ന ധനമന്ത്രി ഐസക്കിന്റേയും കടകംപള്ളി സുരേന്ദ്രന്റേയും മറ്റ് സിപിഐഎം നേതാക്കളുടേയും ആരോപണം അർത്ഥശൂന്യവും കാര്യങ്ങൾ പഠിക്കാതെയുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി കാര്യങ്ങൾ മറച്ച് വയ്ക്കുമ്പോൾ മറ്റുള്ളവർ കാര്യങ്ങൾ പഠിക്കാതെ പറയുന്നു. അർഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ദുരന്ത നഷ്ടം കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലാണ് ‘മരണം കൂടിയിട്ടുള്ളതും അവിടെയാണ് എന്നും ​ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു.

ധനക്കമ്മി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് രണ്ട് ദിവസം മുൻപ് അഡ്വാൻസ് പണം നൽകിയതിൽ ഏറ്റവും കൂടുതൽ കിട്ടിയത് കേരളത്തിനാണ്. 1256 കോടി. ദുരന്തനിവാരണ ഫണ്ടിന്റെ കാര്യമാണെങ്കിൽ അത് വിതരണം ചെയ്യുന്നത് പതിനെഞ്ചാം ഫിനാൻസ് കമ്മീഷനാണ്. പ്രധാനമന്ത്രി നേരിട്ട് കൊടുക്കുന്നതല്ല, കമ്മീഷന്റെ ശുപാർശ പ്രകാരം ധനകാര്യ മന്ത്രാലയം വിതരണം ചെയ്യും. ഫിനാൻസ് കമ്മീഷന്റെ ശുപാർശയ്ക്ക് ആധാരം സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും ചേർന്ന് രൂപീകരിച്ച സമിതി സമർപ്പിച്ച ഫോർമുലയാണ്. ജനസംഖ്യ, ഭൂപരിധി, ദുരന്ത നാശനഷ്ടം ,മുൻ ഫണ്ട് വിനിയോഗം , പ്രതിരോധ പ്രവർത്തനം എന്നീ അഞ്ച് ഘടകങ്ങളാണ് അടിസ്ഥാനം. ഈ ഫോർമുല വെച്ച് സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന ഫണ്ട് ചിറ്റമ്മനയം വച്ച് കുറക്കാൻ കഴിയില്ല, കേന്ദ്ര സർക്കാർ ബോധപൂർവം കുറച്ചു എന്ന് ഈ ഫോർമുല വെച്ച് പറയാൻ കേരളത്തിലെ ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി ഇത്രയും നാൾ ആവശ്യപ്പെട്ടത് നിത്യ നിദാന ചെലവിന് റിസർവ് ബാങ്കിൽ നിന്നും അധികകടം എടുക്കാൻ അനുവദിക്കണമെന്നായിരുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ അതും അനുവദിച്ചു 30 ശതമാനം കൂടുതൽ കടം അനുവദിച്ചു, കേരളം ആവശ്യപ്പെട്ടതും അർഹതപ്പെട്ടതും മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുക്കുന്ന പോലെ കേരളത്തിനും ലഭിച്ചു. ഫോർമുല വെച്ച് കേരളത്തിന്റെ രണ്ടിരട്ടി ജനസംഖ്യ കർണാടകത്തിൽ ഉണ്ട് അവർക്ക് ലഭിച്ചത് 362 കോടിയാണ്. മൂന്നിരട്ടി കൂടുതലുള്ള മഹാരാഷ്ട്രയിലും എഴിരട്ടി കൂടുതലുള്ള ഉത്തർപ്രദേശിലും ബിഹാറിലും ഫണ്ട് കൂടുതൽ കൊടുത്തു എന്ന് ആരോപണം ഉന്നയിക്കുന്നത് അപലപനീയമാണ്.

ഏറ്റവും മുഖ്യമായ കാര്യം മുൻ ഫണ്ട് വിനിയോഗമാണ്. ഓഖിക്കും പ്രളയത്തിനും ലഭിച്ച ഫണ്ടിന്റെ വിനിയോഗം ഇപ്പോഴും പൂർണമല്ല ,വാസ്തവത്തിൽ ഇത് മനസിലാക്കി കൊണ്ടാണ് മുഖ്യമന്ത്രി കേന്ദ്ര സഹായത്തെ സ്വാഗതം ചെയ്യുന്നതും ആരോപണം ഉന്നയിക്കാത്തതും ,കേന്ദ്ര സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ധനമന്ത്രി ആദ്യം ചെയ്യേണ്ടത് 2016 മുതൽ ഇന്ന് വരെ ദുരന്തനിവാരണത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടയ ഫണ്ട് എത്ര? വിനിയോഗം എങ്ങിനെ എത്ര ? എന്നീ കാര്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കണം. മാത്രമല്ല കൊറോണ ദുരന്തത്തിൽ കേരള സർക്കാരിന്റെ ചെലവ് എത്ര ? വരവ് എത്ര ? എന്ന് തുറന്ന് പറയണം. വസ്തുതകൾ പരിശോധിച്ച് അർഹതപ്പെട്ടത് കാട്ടിയിട്ടില്ല എന്ന് ധനമന്ത്രി തെളിവുകൾ നിരത്തിയാൽ ബിജെപി കേരള ഘടകം കേരളത്തിന് അർഹതപ്പെട്ട ഫണ്ട് മേടിക്കാൻ ധനമന്ത്രിയുടെ കൂടെ നിൽക്കാം. തയ്യാറാണങ്കിൽ തുറന്ന് പറയണം അല്ലങ്കിൽ അർത്ഥശൂന്യവും പൊള്ളയുമായ പോർവിളി നിർത്തണം ,മോദി സർക്കാരിനെ പ്രശംസിച്ചില്ലങ്കിലും ഫണ്ടിന്റെ പേരിൽതെറി വിളി നിർത്താൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP