Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ.എസ്.എസിന്റെ ഡോക്യൂമെന്ററിക്ക് സെൻസർ നിഷേധിച്ച സെൻസർ ബോർഡ് തിരുവനന്തപുരം റീജിണൽ ഓഫീസർക്ക് സ്ഥാനം തെറിച്ചു; അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിയിൽ ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം; നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് എ പ്രതിഭ

ആർ.എസ്.എസിന്റെ ഡോക്യൂമെന്ററിക്ക് സെൻസർ നിഷേധിച്ച സെൻസർ ബോർഡ് തിരുവനന്തപുരം റീജിണൽ ഓഫീസർക്ക് സ്ഥാനം തെറിച്ചു; അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിയിൽ ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം; നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് എ പ്രതിഭ

തിരുവനന്തപുരം: സെൻസർ ബോർഡ് തിരുവനന്തപുരം റീജിണൽ ഓഫീസർ സ്ഥാനത്തു നിന്ന് എ പ്രതിഭയെ മാറ്റി. അടിയന്തിര സമര കാലത്തെ അക്രമങ്ങളെക്കുറിച്ച് യദുകൃഷ്ണൻ സംവിധാനം ചെയ്ത 21 മന്ത്‌സ് ഓഫ് ഹെൽ എന്ന ഡോക്യുമെന്ററിക്കാണ് അനുമതി നിഷേധിച്ചത്. ചരിത്രം വളച്ചൊടിക്കുന്നു എന്നും ആർ.എസ്.എസിനെ പ്രകീർത്തിച്ച് കൊണ്ടുള്ള രംഗങ്ങൾ ഉണ്ടാ എന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ചിത്രത്തിന് അനുമതി നിഷേധിച്ചത്.

ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപി കേന്ദ്രത്തിനു പരാതി നൽകിയിരുന്നു. അടിയന്തരാവസ്ഥയ്ക്കും കോൺഗ്രസിനും എതിരായ ഉള്ളടക്കമുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചത് സ്ഥാപിത താൽപര്യമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

അതേ സമയം സെൻസർ ബോർഡിന്റെ പല തീരുമാനങ്ങളിലും വലിയ എതിർപ്പായിരുന്നു സിനിമാക്കാർക്കിടയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം എന്ന സിനിമയ്ക്കെതിരെ സെൻസർ ബോർഡ് എടുത്ത നടപടി എടുത്തിരുന്നു. സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച കഥാപാത്രത്തിന്റെ തുട കാണുന്നുവെന്ന് പറഞ്ഞായിരുന്നു സെൻസർ ബോർഡ് അനുമതി നിഷേധിച്ചത്.ആ രംഗം വന്നപ്പോൾ സെൻസർ ബോർഡിലെ സ്ത്രീ അംഗങ്ങൾ തലതാഴ്‌ത്തിയിരിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുകയുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP