Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോന്നിയ പോലെ വിലകൂട്ടി ജനങ്ങളെ കൊള്ളയടിച്ച് സിമന്റ് കമ്പനികൾ; ഒറ്റയടിക്ക് ചാക്കിന് കൂട്ടിയത് നാൽപ്പത് രൂപ

തോന്നിയ പോലെ വിലകൂട്ടി ജനങ്ങളെ കൊള്ളയടിച്ച് സിമന്റ് കമ്പനികൾ; ഒറ്റയടിക്ക് ചാക്കിന് കൂട്ടിയത് നാൽപ്പത് രൂപ

മലപ്പുറം: തോന്നിയപോലെ വിലകൂട്ടി ജനങ്ങളെ കൊള്ളയടിച്ച് സിമന്റ് കമ്പനികൾ. ഒറ്റയടിക്ക് നാൽപ്പത് രൂപയാണ് ഒരു ചാക്കിന് തിങ്കളാഴ്ച മുതൽ സിമെന്റ് കമ്പനികൾ കൂട്ടിയത്. 360-370 രൂപ വിലയുണ്ടായിരുന്ന സിമെന്റിന് ഇപ്പോൾ 400 രൂപയാണ് വില. കേരളത്തിൽ ഒരുമാസം എട്ടുലക്ഷം ടൺ സിമെന്റ് വിൽക്കുന്നുണ്ട്. 80 കോടി രൂപയാണ് പുതിയ വിലപ്രകാരം കേരളത്തിൽനിന്ന് കമ്പനികൾ ഊറ്റിയെടുക്കുന്നത്.

കേരളത്തിലെ സിമെന്റ് ഉപയോഗത്തിന്റെ 20 ശതമാനത്തോളം സർക്കാരിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നതെങ്കിലും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമെന്റ്സിന്റെ ചാക്കിന് 350 രൂപയാണ് വില. എന്നാൽ മലബാറിന്റെ ഈ മേഖലയിലുള്ള സംഭാവന അഞ്ചുശതമാനം മാത്രമാണ്, അതായത് 40,000 ടൺ. ഇതാണ് സിമെന്റ് കമ്പനികളുടെ കൊള്ളയ്ക്ക് വളമാകുന്നതും.

സിമെന്റ് വില നിയന്ത്രിക്കണമെന്ന നിർദ്ദേശം കമ്പനികൾ പാലിക്കാത്തപക്ഷം സർക്കാരിന് 'കോമ്പിറ്റേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ'യിൽ പരാതിപ്പെടാം. ധനമന്ത്രി നേരത്തേ ഇങ്ങനെയൊരു ഭീഷണി മുഴക്കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ചില കമ്പനികൾ നേരിട്ട് ഇൻവോയ്സിൽത്തന്നെ വിലകൂട്ടിയപ്പോൾ മറ്റുചിലർ വ്യാപാരികൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചാണ് വിലവർധനയ്ക്ക് സാഹചര്യമൊരുക്കിയതെന്ന് സിമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സിറാജുദ്ദീൻ ഇല്ലത്തൊടി പറയുന്നു.

15-ഓളം കമ്പനികളുടെ സിമെന്റാണ് കേരളത്തിൽ വിൽക്കുന്നത്. അപ്രതീക്ഷിതമായ വിലവർധന നിർമ്മാണ മേഖലയെ വെട്ടിലാക്കിയിട്ടുണ്ട്. പലർക്കും എസ്റ്റിമേറ്റ് സംഖ്യയിൽ കോടികൾ നഷ്ടമായി. കുറഞ്ഞ ചെലവിൽ വീടുണ്ടാക്കാൻ ശ്രമിക്കുന്ന സാധാരണക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP