Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തോട് അനുബന്ധിച്ചുള്ള അതിരുവിട്ട ആഘോഷങ്ങൾ അടിപിടിയിൽ കലാശിക്കുന്നത് തുടർക്കഥ; സംഘർഷം സ്ഥിരമായ പശ്ചാത്തലത്തിൽ വിവാഹം നടക്കുന്ന ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് ഇന്നലെ

വിവാഹത്തോട് അനുബന്ധിച്ചുള്ള അതിരുവിട്ട ആഘോഷങ്ങൾ അടിപിടിയിൽ കലാശിക്കുന്നത് തുടർക്കഥ; സംഘർഷം സ്ഥിരമായ പശ്ചാത്തലത്തിൽ വിവാഹം നടക്കുന്ന ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത് ഇന്നലെ

മറുനാടൻ മലയാളി ബ്യൂറോ

 തിരൂർ വിവാഹങ്ങൾക്കിടെ പടക്കം എറിയുന്നത് പതിവായതോടെ മലപ്പുറത്ത് തിരൂരിലെ ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള അറിയിപ്പുകൾ വന്നു. വിവാഹത്തോട് അനുബന്ധിച്ചുള്ള അതിരുവിട്ട ആഘോഷങ്ങൾ അടിപിടിയിൽ കലാശിക്കുന്നത് ഇവിടങ്ങളിൽ പതിവാണ്. തുടർന്നാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് വന്നത്. വിവാഹമുണ്ടെങ്കിൽ ആ ദിവസം ഇത്തരത്തിലുള്ള പരിപാടികൾ ആൾക്കാർ നടപ്പിലാക്കുന്നതുകൊണ്ട് തന്നെ നിരവധി പേർ ഇതിനെതിരെ രംഗത്ത് വരാറുണ്ട്.

രണ്ട് ദിവസം മുൻപ് തിരൂരിലെ ഒരു ഹാളിൽ നടന്ന വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതും വെളുത്ത നിറത്തിലുള്ള പതയും പൊടിയും അടങ്ങിയ സ്‌പ്രേ ഉപയോഗിച്ചപ്പോൾ കുട്ടിയുടെ കണ്ണിൽ തെറിച്ചതും കൂട്ടത്തല്ലിന് ഇടയാക്കിയിരുന്നു. വരന്റെ കൂടെ വന്ന യുവാക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കല്യാണത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ ഓടിച്ചുവിട്ടു. താനൂരിലും തിരൂരിലും ഹാളിനകത്തു പടക്കം പൊട്ടിച്ചതിനെ തുടർന്നും സംഘർഷം നടന്നിരുന്നു.

തിരുനാവായയിൽ വിവാഹ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതിനെ തുടർന്ന് തല്ലുണ്ടായി. വിവാഹ പാർട്ടി പോകുന്നതിനിടെ വാഹനങ്ങൾ കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ച് ചമ്രവട്ടം പാതയിൽ റോഡിൽ പടക്കം പൊട്ടിച്ചത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. കാരത്തൂരിൽ വാഹനങ്ങൾ കുറുകെയിട്ടത് ചോദ്യം ചെയ്തതിന് യുവാക്കൾ വീട് കയ്യേറി കുടുംബത്തെ മർദിച്ച സംഭവത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP