Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യതീഷ് ചന്ദ്രക്ക് 'കമ്മിഷണർ' സിനിമയുടെ സി ഡി അയച്ച് പ്രതിഷേധം; കത്തും സിഡിയും അയച്ച് പ്രതിഷേധിച്ചത് ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്

യതീഷ് ചന്ദ്രക്ക് 'കമ്മിഷണർ' സിനിമയുടെ സി ഡി അയച്ച് പ്രതിഷേധം; കത്തും സിഡിയും അയച്ച് പ്രതിഷേധിച്ചത് ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോക് ഡൗൺ കാലത്ത് പുറത്തിറങ്ങിയവരെ ഏത്തമിടുപ്പിച്ച് ശിക്ഷിച്ച കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് 'കമ്മിഷണർ' സിനിമയുടെ സി ഡി അയച്ചുകൊടുത്ത് പ്രതിഷേധം. ഡിസിസി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്താണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. 

യതീഷ് ചന്ദ്രയ്ക്ക് തുറന്ന കത്തെഴുതി അതിനൊപ്പമാണ് സിനിമയുടെ സി ഡി അയച്ചത്. "പ്രിയപെട്ട യതീഷ് ചന്ദ്ര, കമ്മീഷണർ സിനിമയുടെ ഒരു സിഡി കൂടി ഈ കത്തിനൊപ്പം അയക്കുന്നു. സുരേഷ് ഗോപി ഭരത് ചന്ദൻ എന്ന പൊലീസ് ഓഫീസറായി തകർത്താടിയ സിനിമയാണത്. മലയാളികൾ കയ്യടിച്ച് സ്വീകരിച്ച ഒരു നായകനാണ് ഭരത് ചന്ദ്രൻ . എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾക്കാവശ്യം നിയമമനുസരിച്ച് മുന്നോട്ട് പോവുന്ന ഒരു ഉദ്യോഗസ്ഥനെയാണ്. അമാനുഷിക കഥാപാത്രത്തെയല്ല. സമയം പോലെ സിനിമ ആസ്വദിക്കുക, ജനങ്ങളിൽ പരീക്ഷിക്കരുത്"-കത്തിൽ പറയുന്നു.

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ സംയമനത്തോടെ നേരിടുകയാണ് പൊലീസ്. പറഞ്ഞിട്ട് മനസിലാകാത്തവർക്കെതിരെ നടപടികൾ സ്വീകരിച്ച് പൊലീസ് മുന്നേട്ടു പോകുന്നു. കത്തുന്ന വെയിലേറ്റ് ഏറെ പ്രയാസപ്പെട്ടാണ് പൊലീസുകാർ ജോലി ചെയ്യുന്നത്. അഭിമാനകരമായി ജോലി ചെയ്യുന്ന പൊലീസ് സേനയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് യതീഷ് ചന്ദ്ര പ്രവർത്തിച്ചതെന്നും കത്തിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP