Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്; മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനിയർ ആർ കെ ഗാർഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപ

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സിബിഐ റെയ്ഡ്; മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനിയർ ആർ കെ ഗാർഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപ

കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്തു സിബിഐ റെയ്ഡ്. അഞ്ച് കോടിയോളം രൂപ കണ്ടെടുത്തു. മിലിട്ടറി എൻജിനീയറിങ് സർവീസ് ചീഫ് എൻജിനിയർ ആർ.കെ. ഗാർഗിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ കണക്കിൽപ്പെടാത്ത അഞ്ചു കോടി രൂപ കണ്ടെത്തിയതായാണു സൂചന. സാന്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ രേഖകളുൾപ്പെടെ കസ്റ്റഡിയിലെടുത്ത സംഘം ചീഫ് എൻജിനിയർ ആർ.കെ. ഗാർഗിനെ മണിക്കൂറുകൾ ചോദ്യം ചെയ്തു.

ദക്ഷിണ നാവികസേനയ്ക്കും തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനയ്ക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത് മിലിട്ടറി എൻജിനിയറിങ് സർവീസാണ്. ഈ നിർമ്മാണപ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി സിബിഐക്ക് പരാതി കിട്ടിയിരുന്നു.

സിബിഐ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ അധീനതയിൽ നേരിട്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘങ്ങൾക്ക് റെയ്ഡ് നടത്താൻ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ, മിലിട്ടറി എൻജിനിയറിങ് സർവീസ് സിവിൽ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ഉദ്യോഗസ്ഥർ നേവൽ ബേസിലെത്തിയ ശേഷമാണ് റെയ്ഡിന്റെ വിവരം സിബിഐ ഉദ്യോഗസ്ഥർ നാവികസേനയെ അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP