Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിനോട് ചോദിക്കേണ്ട; പി.ജയരാജനെതിരായ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു; ജയരാജൻ നവംബർ 16 ന് നേരിട്ട് ഹാജരാകണമെന്നും കോടതി

യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിനോട് ചോദിക്കേണ്ട; പി.ജയരാജനെതിരായ കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു; ജയരാജൻ നവംബർ 16 ന് നേരിട്ട് ഹാജരാകണമെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ,യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം സിബിഐ പ്രത്യേക കോടതി തള്ളി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം പ്രത്യേക സിബിഐ കോടതി സ്വീകരിച്ചു.

കേസിൽ 25 ാം പ്രതിയാണ് ജയരാജനെതിരെ അനുബന്ധ കുറ്റപത്രമാണ് കഴിഞ്ഞയാഴ്ച സമർപ്പിച്ചത്. യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന വാദം കുറ്റപത്രം സമർപ്പിച്ച വേളയിൽ പ്രതിഭാഗം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം കോടതി വിശദമായി പരിശോധിച്ചു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെതന്നെ കുറ്റപത്രം സ്വീകരിച്ചിട്ടുള്ളത്.

കേസിന്റെ വിചാരണ വേളയിൽ ഇതടക്കമുള്ള വാദങ്ങൾ ഉന്നയിക്കാമെന്ന് പ്രത്യേക സിബിഐ കോടതി പറഞ്ഞു. നവംബർ 16 ന് പി ജയരാജൻ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ആർ.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂരിലെ എളന്തോട്ടത്ത് മനോജിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. 2014 സപ്തംബർ ഒന്നിനാണ് മനോജ് കതിരൂരിലെ ഉക്കാസ്‌മെട്ടയിൽ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. രണ്ടാം ഘട്ട കുറ്റപത്രത്തിൽ പി ജയരാജൻ ഉൾപ്പടെ ആറു പ്രതികളാണ് ഉള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP