Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

12അടി നീളമുള്ള രാജവെമ്പാലയെ വീട്ടിനുള്ളിൽ നിന്നും പിടികൂടി; മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ പാമ്പിനെ പിടികൂടിയത് സ്‌നേക്ക് മാസ്റ്റർ കുഞ്ഞാപ്പ എന്ന അസീസ്; പിടികൂടിയ പാമ്പിനെ പരിശോധയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും  

12അടി നീളമുള്ള രാജവെമ്പാലയെ വീട്ടിനുള്ളിൽ നിന്നും പിടികൂടി; മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ പാമ്പിനെ പിടികൂടിയത് സ്‌നേക്ക് മാസ്റ്റർ കുഞ്ഞാപ്പ എന്ന അസീസ്; പിടികൂടിയ പാമ്പിനെ പരിശോധയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിടും   

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്കം കോനൂർ കണ്ടിയിൽ നിന്ന് 12 അടി നീളമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി. കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് പാമ്പിനെ വീട്ടിനുള്ളിൽ കണ്ടെത്തിയത്. കുടുംബം ടിവി കാണുന്നതിനിടയിൽ അനക്കം കേട്ട് തിരയുമ്പോഴാണ് പാമ്പിനെ കണ്ടത്.

ഉടനെ വീട്ടിലുള്ളവർ പുറത്തിറങ്ങി അടുത്തുള്ള വീട്ടുകാരെയും പിന്നീട് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു. രാജവെമ്പാല കാണാൻ നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്. ഒമ്പതുമണിയോടെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ഞഞഠ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്‌നേക്ക് മാസ്റ്റർ കുഞ്ഞാപ്പ എന്ന അസീസ് രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാലയെ നിമിഷങ്ങൾക്കുള്ളിൽ ആണ് റാപ്പിഡ് റെസ്‌പോൺസ് ടീം ഉദ്യോഗസ്ഥനായ സി ടി അസീസ് പിടികൂടിയത്. ഫോറസ്റ്റ്ഓഫിസർ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയിരുന്നത്. സംഘത്തിൽ പ്രവീൺ,ഫൈസൽ എന്നിവരും ഉണ്ടായിരുന്നു. പിടികൂടിയ രാജവെമ്പാലക്ക് 12 അടി നീളവും പത്തുവർഷം പ്രായവും ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പിടികൂടിയ പാമ്പിനെ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ഫോറസ്റ്റിലേക് തുറന്നുവിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP