Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ കത്തോലിക്ക സഭ മെത്രാന്മാരുടെ കൈവശം 23 അബ്കാരി ലൈസൻസുകൾ! ഒരെണ്ണം കന്യാസ്ത്രീയുടെ പേരിൽ! വിശുദ്ധ കുർബാനയ്ക്കുവേണ്ടി വൈൻ നിർമ്മിക്കുന്നതിങ്ങനെ

കേരളത്തിലെ കത്തോലിക്ക സഭ മെത്രാന്മാരുടെ കൈവശം 23 അബ്കാരി ലൈസൻസുകൾ! ഒരെണ്ണം കന്യാസ്ത്രീയുടെ പേരിൽ! വിശുദ്ധ കുർബാനയ്ക്കുവേണ്ടി വൈൻ നിർമ്മിക്കുന്നതിങ്ങനെ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിവാദമായ പരാമർശത്തിലൂടെ ശ്രദ്ധനേടിയ കത്തോലിക്ക സഭയുടെ വൈൻ നിർമ്മാണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് നിർമ്മിക്കാൻ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് 23 ലൈസൻസുകളുണ്ട്. മെത്രാന്മാരുടെ പേരിലാണ് 22 ലൈസൻസും. ഒരു ലൈസൻസ് കന്യാസ്ത്രീയുടെ പേരിലും. കർമലീത്ത സന്ന്യാസിസഭ സുപ്പീരിയർ ജനറലിന്റെ പേരിലാണ് ഈ ലൈസൻസ്.

അബ്കാരി നിയമത്തിലെ കൊച്ചിൻ മാസ് വൈൻ റൂൾസ് പ്രകാരമാണ് കേരളത്തിൽ ക്രൈസ്തവ സഭകൾ 23 അബ്കാരി ലൈസൻസുകൾ കൈവശം വച്ചിരിക്കുന്നത്. വിശുദ്ധകുർബാനയ്ക്ക് വൈനുണ്ടാക്കാൻ വേണ്ടിയാണ് വിവിധ രൂപതകൾ അബ്കാരി ലൈസൻസെടുക്കുന്നത്.

സഭകൾക്ക് ഏറ്റവുമധികം ലൈസൻസുകളുള്ളത് എറണാകുളത്താണ്. എട്ട് ലൈസൻസാണ് സഭയ്ക്ക് ഈ ജില്ലയിലുള്ളത്. കോട്ടയത്ത് നാലെണ്ണമുണ്ട്. കോഴിക്കോട്, തൃശൂർ ജില്ലകളിൽ രണ്ടു വീതമാണ് ലൈസൻസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓരോ ലൈസൻസ് വീതവും സഭകൾക്കുണ്ട്.

റോമൻ കത്തോലിക്കാ സഭയിലെ ബിഷപ്പ്, മറ്റ് സഭകളിലെ ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ള ബിഷപ്പുമാർ, കർമലീത്ത സന്യാസിനി സമൂഹത്തിലെ പ്രിയോർ ജനറൽ, കപ്പൂച്ചിൻ സഭയിലെ മേജർ സുപ്പീരിയർ എന്നിവർക്കാണ് വൈൻ ലൈസൻസിന് അപേക്ഷിക്കാവുന്നത്. വർഷാവർഷം അതത് ജില്ലകളിലെ എക്‌സൈസ് കമ്മീഷണർമാർ അപേക്ഷ വാങ്ങി ലൈസൻസ് പുതുക്കുകയാണ് പതിവ്.

വൈൻ വാറ്റുന്നത് എവിടെ വച്ചാണെന്നും എത്രയളവ് നിർമ്മിക്കുന്നുവെന്നും കാണിച്ച് തുച്ഛമായ തുക ഫീസായി അടച്ചാൽ മാത്രം മതിയാകും. നിയമപ്രകാരം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെയാകണം ഉപയോഗവും. ഉണക്കമുന്തിരി ഉപയോഗിച്ച് മാത്രമേ വൈൻ ഉണ്ടാക്കാവൂ. നിർമ്മാണ വേളയിലോ അതിനുശേഷമോ പഞ്ചസാരയോ പുളിപ്പിക്കുന്നതിനായി മറ്റ് വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല തുടങ്ങിവ ചട്ടങ്ങൾക്ക് അനുസൃതമായാണ് ലൈസൻസ് നൽകുന്നത്. നിർമ്മാണം പരിശോധിക്കാൻ എക്‌സൈസിന് അധികാരമുണ്ടെങ്കിലും ഇതുവരെ അങ്ങിനെയൊരു പരിശോധന നടന്നിട്ടില്ല.

വൈൻ 16 ശതമാനംവരെയും ബിയർ 6 ശതമാനവും തെങ്ങിൻ കളള് 8.1 ശതമാനവും അരിഷ്ടം 12 ശതമാനവും എന്നിങ്ങനെയാണ് ആൽക്കഹോൾ അനുപാതമായി നിശ്ചയിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റയുടൻ വൈൻ നിർമ്മാണത്തെ അബ്കാരി നിയമത്തിൽ നിന്നൊഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. എറണാകുളത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷ എക്‌സൈസ് കമ്മീഷണർമാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനമെടുക്കാനാകാതെ പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP