Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പട്ടിയിൽനിന്ന് പ്രാണരക്ഷാർഥം ഓടിക്കയറിയത് തെങ്ങിൻ മുകളിൽ; തിരിച്ച് ഇറങ്ങാൻ കഴിയാതെ തെങ്ങിൻ തലപ്പത്ത് കുടുങ്ങി പാവം പൂച്ചക്കുട്ടി; രക്ഷകരായത് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

മാന്നാർ: പട്ടിയിൽനിന്ന് പ്രാണരക്ഷാർഥം തെങ്ങിൻ മുകളിലേക്ക് ഒടിക്കയറിയതായിരുന്നു പൂച്ച. പക്ഷേ തിരിച്ചിറങ്ങാൻ കഴിയാതെ ഒരു ദിവസം മുഴുവൻ അവിടെ കുടുങ്ങി. അവസാനം രക്ഷകരായത് നാട്ടുകാർ.

മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിലെ കുമ്മിണിക്കര ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പട്ടിയിൽനിന്ന് രക്ഷതേടി ഓടിയ പൂച്ചക്ക് ഗത്യന്തരമില്ലാതെ തെങ്ങിൻ മുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. എന്നാൽ തിരിച്ചിറങ്ങാൻ 'പഠിച്ച പണി പതിനെട്ടും പയറ്റി'യിട്ടും പറ്റിയില്ല. ഒടുവിൽ കരച്ചിലായി.

ഇത് ശ്രദ്ധയിൽ പെട്ട സമീപവാസി വൈകിട്ട് അഞ്ചോടെ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. ഈ സന്ദേശംകണ്ട മാന്നാർ എമർജൻസി റെസ്‌ക്യൂ ടീം ഉടൻ സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ പൂച്ചയെ രക്ഷിക്കാനായില്ല. തുടർന്ന് ശനിയാഴ്ച രാവിലെ എട്ടോടെ അയൽവാസിയായ ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ തെങ്ങിൽ കയറി പൂച്ചയെ രക്ഷിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP