Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കിണറ്റിൽ വീണ പൂച്ചയ്ക്ക് ഒൻപതാം നാൾ മോചനം; രക്ഷകരായത് ഫയർ ഫോഴ്‌സ് വളണ്ടിയർമാർ

കിണറ്റിൽ വീണ പൂച്ചയ്ക്ക് ഒൻപതാം നാൾ മോചനം; രക്ഷകരായത് ഫയർ ഫോഴ്‌സ് വളണ്ടിയർമാർ

ജംഷാദ് മലപ്പുറം

 മലപ്പുറം: ഉപയോഗ്യശൂന്യമായ കിണറിൽ അകപ്പെട്ട പൂച്ചയെ ഒമ്പതാമത്തെ ദിവസം ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന് കീഴിലുള്ള സിവിൽ ഡിഫെൻസ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. എടക്കര പഞ്ചായത്തിലെ തമ്പംകുന്ന് കാക്കപ്പരതയിൽ വടക്കൻ മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ 24 കോൽ ആഴമുള്ള ഒഴിഞ്ഞ കിണറ്റിലാണ് ഒൻപത് ദിവസങ്ങൾക്കുമുമ്പ് പൂച്ച അകപ്പെട്ടത്.

കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ പൂച്ചയെ രക്ഷപ്പെടുത്താൻ പലകുറി ശ്രമിച്ചെങ്കിലും, കിണറിനകത്ത് വവ്വാലുകൾ കൂട്ടമായി താമസിച്ചിരുന്നതിനാൽ പൂച്ചയെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. ചെറിയ അനക്കം ഉണ്ടാകുമ്പോഴേക്കും വവ്വാലുകൾ കൂട്ടത്തോടെ കിണറിനകത്തുകൂടി വട്ടമിട്ട് പറക്കാൻ തുടങ്ങും. പൂച്ചയെ രക്ഷപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതിനാൽ സമീപവാസി മേരി മണി ഫയർഫോഴ്സ് നിലമ്പൂർ യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്‌ക്യൂ നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂറിന്റെ നിർദ്ദേശത്തെത്തുടർന്ന് സിവിൽ ഡിഫൻസ് അംഗങ്ങളായ ഷഹബാൻ കെ, ബിബിൻ പോൾ, ഷംസുദ്ദീൻ കൊളക്കാടൻ, അബ്ദുൽ മജീദ് കെ.എം, വി. പി.ഷൗക്കത്തലി,ഇ. ഉണ്ണി രാജൻ, ഷാഹുൽ ഹമീദ് എന്നിവരെത്തി എല്ലാവിധ സുരക്ഷയോടുംകൂടി കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെ സഹായത്തോടെ പൂച്ചയെ പിടികൂടി മുകളിലെത്തിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP