Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് അദ്ധ്യാപകർക്ക് നിർബന്ധിത അവധി; മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ തോമസുകുട്ടിയും ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ഷാമിനയും അവധിയിൽ തുടരുക സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെ

വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് അദ്ധ്യാപകർക്ക് നിർബന്ധിത അവധി; മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ തോമസുകുട്ടിയും ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ഷാമിനയും അവധിയിൽ തുടരുക സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെ

മറുനാടൻ മലയാളി ബ്യൂറോ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് രണ്ട് അദ്ധ്യാപകർക്ക് നിർബന്ധിത അവധി. മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ. തോമസുകുട്ടി, ബോട്ടണി വകുപ്പിലെ അസി. പ്രഫസർ ഡോ. എം. ഷാമിന എന്നിവരോടാണ് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സർവകലാശാല നിർദ്ദേശിച്ചത്. സിൻഡിക്കറ്റ് നിയോഗിച്ച സമിതി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും അന്വേഷണം പൂർത്തിയാകുന്ന വരേയ്ക്കും രണ്ട് അദ്ധ്യാപകരും അവധിയിൽ പ്രവേശിക്കണമെന്നുമാണ് നിർദ്ദേശം. ജാതിവിവേചനം ഉൾപ്പടെയുള്ള ആരോപണമാണ് ഇരുവർക്കുമെതിരെ ഉയർന്നത്.

ഡോ. ഷമീനക്കെതിരേ ബോട്ടണി വകുപ്പിലെ നാല് ഗവേഷക വിദ്യാർത്ഥികളാണ് പരാതി നൽകിയത്. തങ്ങൾക്കെതിരേ ജാതീയമായ പരാമർശങ്ങൾ നടത്തുന്നുവെന്നും മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇവർ പറയുന്നു. ഗവേഷണ പ്രവർത്തനങ്ങൾക്ക് പലവിധത്തിൽ പ്രതിബദ്ധങ്ങൾ സൃഷ്ടിക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

മലയാളം വിഭാഗത്തിലെ ഗവേഷക പി. സിന്ധുവാണ് ഡോ. തോമസുകുട്ടിക്കെതിരെ പരാതി നൽകിയത്. തന്റെ ഗവേഷണ പ്രബന്ധം വൈകിപ്പിക്കുകയാണെന്നും വിവേചനത്തോടെ പെരുമാറുന്നുവെന്നുമായിരുന്നു പരാതി. ഇത് സംബന്ധിച്ച് സിന്ധു സാമൂഹിക മാധ്യമങ്ങളിൽ ഇട്ട പോസ്റ്റും ചർച്ചയായിരുന്നു.

ദളിത് വിദ്യാർത്ഥികൾക്കു നേരെയുള്ള അതിക്രമമാണ് അദ്ധ്യാപകരിൽ നിന്നുണ്ടായതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ പരാതികളിൽ അന്വേഷണം നടത്താൻ സിൻഡിക്കറ്റ് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, അദ്ധ്യാപകരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ, എ.കെ.ആർ.എസ്.എ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൈസ് ചാൻസലറെ ഉപരോധിച്ച് സമരം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിലാണ് നടപടി തീരുമാനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP