Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാർ കോഴക്കേസിൽ വിജിലൻസിന്റെ കൺഫ്യൂഷൻ തീരുന്നില്ല; കെ എം മാണിക്കെതിരെ കേസെടുക്കണമെന്നു നിയമോപദേശം; വേണ്ടെന്നു വിജിലൻസ് പ്രോസിക്യൂഷൻ മേധാവി: തീരുമാനം രണ്ടുദിവസത്തിനകം

ബാർ കോഴക്കേസിൽ വിജിലൻസിന്റെ കൺഫ്യൂഷൻ തീരുന്നില്ല; കെ എം മാണിക്കെതിരെ കേസെടുക്കണമെന്നു നിയമോപദേശം; വേണ്ടെന്നു വിജിലൻസ് പ്രോസിക്യൂഷൻ മേധാവി: തീരുമാനം രണ്ടുദിവസത്തിനകം

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ വിജിലൻസ് ആശയക്കുഴപ്പത്തിൽ. ധനമന്ത്രി കെ എം മാണിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.

കേസെടുക്കാമെന്നാണ് വിജിലൻസ് ലീഗൽ അഡൈ്വസർ നിയമോപദേശം നൽകിയത്. അതേസമയം കേസെടുക്കേണ്ടതില്ലെന്നു വിജിലൻസ് പ്രോസിക്യൂഷൻ മേധാവിയും പറയുന്നു. ഇക്കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്നാണ് വിജിലൻസ് അറിയിച്ചിട്ടുള്ളത്.

കേസിൽ അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്കു സമർപ്പിച്ചു. കുറ്റകൃത്യം നടന്നെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ആരോപണമുന്നയിച്ച ബിജു രമേശിൽ നിന്ന് മന്ത്രി കെ എം മാണി പണം വാങ്ങിയതായാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.

അടുത്തകാലത്തു കേരളത്തെ ഏറെ പിടിച്ചുലച്ച വിവാദമാണ് ബാർ കോഴ ആരോപണം. മന്ത്രി കെ എം മാണി ബാർ ഉടമകളിൽ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന പരാതിയിന്മേൽ തുടർ നടപടികളെടുക്കാൻ വിജിലൻസ് നിയമോപദേശം തേടിയത് വാർത്തയായിരുന്നു. വിജിലൻസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മന്ത്രി മാണിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കഴിയുമോയെന്നാണ് പ്രധാനമായും വിജിലൻസ് ആരാഞ്ഞത്. വിജിലൻസിന്റെ കീഴിലുള്ള നിയമവിദഗ്ദ്ധരുടെ പക്കൽനിന്ന് കേസെടുക്കാനുള്ള ഉപദേശമാണ് ഇപ്പോൾ ലഭിച്ചത.

മാണിക്കെതിരെ കേസ് എടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് വിജിലൻസ് ഡയറക്ടറാണെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടാൻ വിജിലൻസ് തീരുമാനിച്ചത്.

ബാർ ഓണേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസിന് പരാതി നൽകിയത്. ബാർ ഓണേഴ്‌സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് വിജിലൻസിന് നൽകിയ മൊഴിയിൽ മന്ത്രി മാണിക്കെതിരെ കേസ് എടുക്കത്തക്ക ആരോപണങ്ങളില്ലെന്നായിരുന്നു ആദ്യം വിജിലൻസ് ഭാഷ്യം. എന്നാൽ ബിജുവിന്റെ ഡ്രൈവറും അക്കൗണ്ടന്റും നൽകിയ മൊഴികൾ കോഴ നൽകിയെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. കോഴ നൽകാൻപോയ സംഘത്തെ താനാണ് കൊണ്ടുപോയതെന്നായിരുന്നു ബിജുവിന്റെ ഡ്രൈവർ അമ്പിളി വിജിലൻസിന് മൊഴി നൽകിയത്. മന്ത്രിയെ കാണാൻ പോയപ്പോൾ ഇവരുടെ പക്കൽ ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും തിരിച്ചു വരുമ്പോൾ ഇത് മന്ത്രിയുടെ ഔദ്യോഗികവസതിയിൽ ഏൽപ്പിച്ചുവെന്നുമാണ് മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP