Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭൂമി ഇടപാട് കേസിൽ സിറോ മലബാർ സഭയുടെ തലവനെതിരെ സ്വമേധയാ കേസെടുത്ത് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി; മാർ ജോർജ്ജ് ആലഞ്ചേരിക്കൊപ്പം മുൻ പ്രൊക്യുറേറ്റർ ഫാ ജോഷി പുതുവയും പ്രതിപ്പട്ടികയിൽ

ഭൂമി ഇടപാട് കേസിൽ സിറോ മലബാർ സഭയുടെ തലവനെതിരെ സ്വമേധയാ കേസെടുത്ത് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി; മാർ ജോർജ്ജ് ആലഞ്ചേരിക്കൊപ്പം മുൻ പ്രൊക്യുറേറ്റർ ഫാ ജോഷി പുതുവയും പ്രതിപ്പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിറോ മലബാർ സഭയുടെ തലവൻ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ ഭൂമി ഇടപാട് കേസിൽ കോടതി സ്വമേധയാ കേസെടുത്തു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് മാർ ആലഞ്ചേരിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. സഭയുടെ ഉടമസ്ഥതയിലുള്ള കരുണാലയത്തിന്റെ ഭൂമി വിൽക്കാൻ ശ്രമിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ സ്വദേശി ജോഷി സമർപ്പിച്ച ഹർജിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസിൽ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസെടുത്തത്.

കർദ്ദിനാൾ ആലഞ്ചേരിക്കു പുറമേ മുൻ പ്രൊക്യുറേറ്റർ ഫാ ജോഷി പുതുവയെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇരുവർക്കുമെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരം ചേർത്ത് ആധാരം രജിസ്റ്റർ ചെയ്യൽ തുടങ്ങിയ വകുപ്പുകളിലാണ് കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.

സിറോ മലബാർ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശി ജോഷി സമർപ്പിച്ച ഹർജിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിൽ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതിയുടെ നടപടി. കർദ്ദിനാളിനോടും ജോഷി പുതുവയോടും മാർച്ച് 13ന് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP