Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി; മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയെന്നും പരാതി; അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

മെഡിക്കൽ കോളജിൽ പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി; മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയെന്നും പരാതി;  അഞ്ച് ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ പീഡിപ്പിച്ച കേസിലെ പ്രതിയെ രക്ഷിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ച് ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി അഞ്ച് ജീവനക്കാർക്കെതിരെയാണ് കേസെടുത്തത്. ഒരു നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ഗ്രേഡ് 2 ഹോസ്പിറ്റൽ അറ്റന്റഡ്, മൂന്ന് ഗ്രേഡ് -1 ഹോസ്പിറ്റൽ അറ്റന്റഡ് എന്നിവരാണ് പ്രതികൾ. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അസി. കമീഷണർ കെ. സുദർശൻ ആശുപത്രി വാർഡിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരെ തിരിച്ചറിയുകയും കേസെടുക്കുകയുമാണ് ചെയ്തത്. അതേസമയം, കുറ്റക്കാരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാരെ പുറത്താക്കണമെന്നും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രിൻസിപ്പലിന്റെ ഓഫിസ് ഇന്ന് ഉപരോധിച്ചിരുന്നു. പ്രിൻസിപ്പൽ അവധിയായതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാറിനെയാണ് യൂത്ത് കോൺഗ്രസ് ഘരാവോ ചെയ്യുന്നത്.

അതേസമയം, മെഡിക്കൽ കോളജിൽ ലൈംഗികാതിക്രമത്തിനിരയായ യുവതിയുടെ മൊഴി തിരുത്തിക്കാൻ സമ്മർദം ചൊലുത്തിയ നാലു പേരെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റന്റഡ് ഗ്രേഡ് -1, അറ്റന്റഡ് ഗ്രേഡ് 2, ഡെയിലി വേയ്ജസ് സ്റ്റാഫ് എന്നിവരെയാണ് ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നത്. കൂടാതെ, യുവതി സൂപ്രണ്ടിന് കൈമാറിയ പരാതി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.

പ്രതിയായ അറ്റൻഡർ ശശീന്ദ്രൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ സംഭവത്തിന് പിന്നിൽ പ്രതി ശശീന്ദ്രന്റെ രാഷ്ട്രീയ സ്വാധീനമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട് പിന്നീട് സ്ഥിരപ്പെട്ട ജീവനക്കാരനാണ് ശശീന്ദ്രൻ. ഇയാൾക്കെതിരെ മോശം പെരുമാറ്റത്തിന് മുൻപും പരാതി വന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ശശീന്ദ്രനെതിരെ ശസ്ത്രക്രിയ വിഭാഗത്തിലുണ്ടായിരുന്ന നഴ്‌സുമാരടക്കം പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തീയേറ്ററിലെത്തിക്കുകയായിരുന്നു അറ്റന്ററായ ശശീന്ദ്രന്റെ ജോലി. സംഭവ ദിവസം പ്രതി സ്ത്രീകളുടെ വാർഡിൽ തുടർന്നു. രോഗിയുടെ ദേഹത്ത് വസ്ത്രങ്ങൾ മാറിക്കിടക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്‌സിനോട് പറഞ്ഞു. തൈറോയിഡ് ശസ്ത്രക്രിയയ്ക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ച് ഇറക്കിവിട്ടെന്ന് നഴ്‌സ് പൊലീസിന് മൊഴി നൽകി.

പീഡനത്തിനിരയായ യുവതി ബോധം തെളിഞ്ഞപ്പോൾ കൂട്ടിരിപ്പുകാരനായ ഭർത്താവിനോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. ശശീന്ദ്രന് സംഘടനയുമായി ബന്ധമില്ലെന്ന് സിപിഎം അനുകൂല എൻജിഒ യൂണിയൻ ഭാരവാഹികൾ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP